വടകര നിയമസഭ മണ്ഡലത്തിൽ ആർ.എം.പി സ്ഥാനാർഥി കെ.കെ രമ വിജയിച്ചു കഴിഞ്ഞു. ഇതിന്‍റെ പ്രഖ്യാപനം താൻ നടത്തുകയാണെന്നും മുഖ്യമന്ത്രിക്ക് വടകരയെ പേടിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.വടകര നിയമസഭ മണ്ഡലത്തിൽ ആർ.എം.പി നേതാവ് കെ.കെ രമക്കാണ് യു.ഡി.എഫ് പിന്തുണ നൽകുന്നത്. ലോക്താന്ത്രിക് ജനതാദളിലെ മനയത്ത് ചന്ദ്രനാണ് ഇവിടെ എൽ.ഡി.എഫ് സ്ഥാനാർഥി.
മുങ്ങാന്‍ പോകുന്ന കപ്പലിലെ ക്യാപ്റ്റനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. യാത്രികനെ വഞ്ചിക്കുന്ന ക്യാപ്റ്റനല്ല താനെന്നും യാത്രികരെ സുരക്ഷിതമായി എത്തിച്ച ശേഷമേ ഒരു ക്യാപ്റ്റൻ കപ്പൽ കൈവിടുകയുള്ളൂവെന്നും മുല്ലപ്പള്ളി പറഞ്ഞു.മുഖ്യമന്ത്രി സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ തര്‍ക്കമുണ്ടാകുമെന്നത് പലരുടെയും വ്യാമോഹം മാത്രമാണ്. മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് അധികാരത്തിലെത്തും. തിരഞ്ഞെടുപ്പിൽ സെഞ്ച്വറി അടിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും മുല്ലപ്പള്ളി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
No comments:
Post a comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു