തിരഞ്ഞെടുപ്പ്;തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 5 April 2021

തിരഞ്ഞെടുപ്പ്;തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം

പേരാവൂര്‍:നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ പോകുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കൈവശം  നിര്‍ബന്ധമാണ്. വോട്ടര്‍ സ്ലിപ്പ്, സഹകരണ ബാങ്ക് പാസ്സ് ബുക്ക് എന്നിവ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വോട്ടര്‍ ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്,തൊഴിലുറപ്പ് പദ്ധതിയുടെ ഫോട്ടോ പതിച്ച തൊഴില്‍ കാര്‍ഡ്,കേരളത്തിലെ സഹകരണ ബാങ്കുകള്‍ ഒഴികെയുള്ള ഏതെങ്കിലും ബാങ്കോ പോസ്റ്റ് ഓഫിസോ ഇഷ്യൂ ചെയ്ത ഫോട്ടോ പതിച്ച പാസ് ബുക്ക്,തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട് കാര്‍ഡ്,ഡ്രൈവിംഗ് ലൈസന്‍സ്,പാന്‍ കാര്‍ഡ്,ദേശീയ ജനസംഖ്യാ റജിസ്റ്ററിന്റെ ഭാഗമായി റജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ ഇഷ്യൂ ചെയ്ത സ്മാര്‍ട് കാര്‍ഡ്,ഇന്ത്യന്‍ പാസ്‌പോര്‍ട്ട്,ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ,കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളും പൊതുമേഖലാ സ്ഥാപനങ്ങളും പബ്ലിക് ലിമിറ്റഡ് കമ്പനികളും ജീവനക്കാര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ്,എംപി/എംഎല്‍എ/എംഎല്‍സിമാര്‍ക്ക് അനുവദിച്ചിരിക്കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവയില്‍ ഏതെങ്കിലും വോട്ടു ചെയ്യാന്‍ എത്തുമ്പോള്‍ വോട്ടറുടെ കൈയ്യിലുണ്ടാാകണം.സഹകരണ ബാങ്ക് പാസ്സ് ബുക്ക് എന്നിവ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുടുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog