കണ്ണൂർ സർവകലാശാലാ പരീക്ഷകൾ മാറ്റിവെച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 18 April 2021

കണ്ണൂർ സർവകലാശാലാ പരീക്ഷകൾ മാറ്റിവെച്ചുതിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർവകലാശാലകൾ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവെക്കണമെന്ന് വൈസ് ചാൻസലർമാർക്ക് ഗവർണറുടെ നിർദേശമുണ്ടായിരുന്നു. ഇതേ തുടർന്ന് കാലിക്കറ്റ്, എം.ജി, *കണ്ണൂർ*, ആരോഗ്യ, സാങ്കേതിക സര്‍വകലാശാലകൾ നാളെ മുതൽ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതിയ പരീക്ഷാ തീയതികൾ പിന്നീട് അറിയിക്കും. ഓൺലൈൻ പരീക്ഷകൾക്കു മാറ്റമില്ലെന്ന് കണ്ണൂർ സർവ്വകലാശാല അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog