ബിജെപിക്ക് ഒഴിയാതെ തലശ്ശേരി തലവേദന; നസീറിന്റെ നിലപാടിൽ പുതിയ പ്രതിസന്ധി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പിന്തുണ വേണ്ടെന്ന സി.ഒ.ടി.നസീറിൻ്റെ നിലപാട് സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തെ വീണ്ടും പ്രതിസന്ധിയിലാക്കുന്നു. മണ്ഡലത്തിലെ വോട്ട് ആർക്ക് എന്നു വിശദീകരിക്കേണ്ട സാഹചര്യത്തിലാണ് നസീറിൻ്റെ തീരുമാനം പാർട്ടിയെ എത്തിച്ചിരിക്കുന്നത്. ബി.ജെ.പി വോട്ടുകൾ എങ്ങോട്ട് ചായുമെന്ന ആശങ്ക ഇടത്, വലത് മുന്നണികൾക്കുമുണ്ട്.

സ്ഥാനാർഥി ഇല്ലാതായ പ്രതിസന്ധിയെ സി.ഒ.ടി.നസീറിലൂടെ അതിജീവിച്ചെന്ന് ആശ്വസിച്ച ബി.ജെ.പിക്ക് ഇരുട്ടടിയായി പിന്തുണ വേണ്ടെന്ന നസീറിൻ്റെ തീരുമാനം. വോട്ടുകച്ചവടത്തിന് വേണ്ടി മനപൂർവം വരുത്തിയ പിഴവിനെ തുടർന്നാണ് തലശ്ശേരിയിൽ പാർട്ടിക്ക് സ്ഥാനാർഥിയില്ലാതായതെന്ന ആരോപണം ഇടതു, വലതു മുന്നണികൾ ഒരുപോലെ ഉയർത്തിയതോടെയാണ് നസീറിനെ പിന്തുണയ്ക്കാൻ ബി.ജെ.പി തീരുമാനിച്ചത്. പ്രാദേശിക, ജില്ലാ നേതൃത്വങ്ങൾക്ക് കാര്യമായ താൽപര്യമില്ലാതിരുന്നിട്ടും തിരഞ്ഞെടുപ്പ് ഗോദയിൽ മുഖം രക്ഷിക്കാനാണ് ദേശീയ നേതൃത്വത്തിൻ്റെ പിന്തുണയോടെ സംസ്ഥാന നേതൃത്വം നസീറിന് പിന്തുണ പ്രഖ്യാപിക്കുന്നതും.വോട്ടെടുപ്പിന് നാലു ദിവസം മാത്രം ശേഷിക്കെ തലശ്ശേരിയെ ചൊല്ലി വീണ്ടും ബി.ജെ.പിക്ക് നേരെ എൽ.ഡി.എഫും, യു.ഡി.എഫും തിരിയും. കണ്ണൂരിൽ മാത്രമല്ല സംസ്ഥാന വ്യാപകമായി തലശ്ശേരിയിലെ സാഹചര്യം ചർച്ച ചെയ്യപ്പെടും എന്നതിൽ സംശയമില്ല.   മുന്നേറുമെന്ന ആത്മവിശ്വാസത്തിലാണ് പിന്തുണ വേണ്ടെന്ന നസീറിൻ്റെ പ്രഖ്യാപനം.
 തലശ്ശേരിയുടെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ബി.ജെ.പി വോട്ടുകളിൽ സി.പി.എമ്മിന് വലിയ പ്രതീക്ഷയില്ല. പക്ഷേ മറുവശത്ത് യു.ഡി.എഫ് നേരിയ പ്രതീക്ഷ പുലർത്തുന്നുണ്ട്. വികസനത്തിനായി ആരുടെ വോട്ടും സ്വീകരിക്കാമെന്നാണ് നിലപാട്. മനസാക്ഷി വോട്ടിന് ബി.ജെ.പി ആഹ്വാനം ചെയ്താൽ വ്യക്തിബന്ധങ്ങളുൾപ്പെടെ സ്ഥാനാർഥി എം.പി അരവിന്ദാക്ഷന് അനുകൂല ഘടകമായി മാറുമെന്ന് യു.ഡി.എഫ് ക്യാമ്പ് കണക്കുകൂട്ടുന്നു. നിലവിലെ സാഹചര്യത്തിൽ തലശ്ശേരിൽ യു.ഡി.എഫിൻ്റെ വോട്ടു വിഹിതം കുത്തനെ ഉയർന്നാൽ കോൺഗ്രസ് - ബി.ജെ.പി ബാന്ധവമെന്ന ഇടതുപക്ഷ വിമർശനനത്തിന് ഇനിയും മൂർച്ച കൂടും. അതുകൊണ്ടുതന്നെ നസീറിൻ്റെ തീരുമാനം സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ് ബി.ജെ.പിയെ എത്തിച്ചിരിക്കുന്നത്. നാലു ദിവസം മാത്രം ശേഷിക്കെ തലശ്ശേരിയെ ചൊല്ലി വീണ്ടും ബി.ജെ.പിക്ക് നേരെ എൽ.ഡി.എഫും, യു.ഡി.എഫും തിരിയും. കണ്ണൂരിൽ മാത്രമല്ല സംസ്ഥാന വ്യാപകമായി തലശ്ശേരിയിലെ സാഹചര്യം ചർച്ച ചെയ്യപ്പെടും എന്നതിൽ സംശയമില്ല.   മുന്നേറുമെന്ന ആത്മവിശ്വാസത്തിലാണ് പിന്തുണ വേണ്ടെന്ന നസീറിൻ്റെ പ്രഖ്യാപനം.
 തലശ്ശേരിയുടെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ബി.ജെ.പി വോട്ടുകളിൽ സി.പി.എമ്മിന് വലിയ പ്രതീക്ഷയില്ല. പക്ഷേ മറുവശത്ത് യു.ഡി.എഫ് നേരിയ പ്രതീക്ഷ പുലർത്തുന്നുണ്ട്. വികസനത്തിനായി ആരുടെ വോട്ടും സ്വീകരിക്കാമെന്നാണ് നിലപാട്. മനസാക്ഷി വോട്ടിന് ബി.ജെ.പി ആഹ്വാനം ചെയ്താൽ വ്യക്തിബന്ധങ്ങളുൾപ്പെടെ സ്ഥാനാർഥി എം.പി അരവിന്ദാക്ഷന് അനുകൂല ഘടകമായി മാറുമെന്ന് യു.ഡി.എഫ് ക്യാമ്പ് കണക്കുകൂട്ടുന്നു. നിലവിലെ സാഹചര്യത്തിൽ തലശ്ശേരിൽ യു.ഡി.എഫിൻ്റെ വോട്ടു വിഹിതം കുത്തനെ ഉയർന്നാൽ കോൺഗ്രസ് - ബി.ജെ.പി ബാന്ധവമെന്ന ഇടതുപക്ഷ വിമർശനനത്തിന് ഇനിയും മൂർച്ച കൂടും. അതുകൊണ്ടുതന്നെ നസീറിൻ്റെ തീരുമാനം സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ് ബി.ജെ.പിയെ എത്തിച്ചിരിക്കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha