അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് വീണ്ടും ഭാഗ്യം; 9.98 കോടി രൂപയുട രണ്ടാം സമ്മാനം ലഭിച്ചത് പയ്യന്നൂര്‍ സ്വദേശിക്ക്: ഒന്നാം സമ്മാനം ലഭിച്ച ബംഗ്ലാദേശ് പൗരന് 19.97 കോടി രൂപ ലഭിക്കും
കണ്ണൂരാൻ വാർത്ത
അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് വീണ്ടും ഭാഗ്യം. കണ്ണൂര്‍ സ്വദേശിക്ക് നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായ 9.98 കോടി രൂപയാണ് ലഭിച്ചത്. ഒന്നാം സമ്മാനം ബംഗ്ലാദേശ് പൗരനാണ് ലഭിച്ചത്. ഒരു കോടി ദിര്‍ഹം അതായത് 19.98 കോടി രൂപയുടെ ഒന്നാം സമ്മാനമാണ് അല്‍ഐനില്‍ ഗാരേജ് നടത്തിവരുന്ന ബംഗ്ലാദേശ് പൗരന്‍ ഷാഹിദ് അഹ്മദ് മൗലവി ഫൈസിന് ലഭിച്ചത്.

ബംഗ്ലാദേശിലുള്ള കുടുംബത്തെ യുഎഇയിലേക്കു കൊണ്ടുവരണം. മക്കളുടെ ഭാവിക്കായി നല്ലൊരു തുക നിക്ഷേപിക്കണം. ബാക്കിയുള്ള പണം യുഎഇയില്‍ നിക്ഷേപിക്കും.ഇതൊക്കെയാണ് ഒന്നാം സമ്മാനം ലഭിച്ച ഷാഹിദിന്റെ ആഗ്രഹം.

രണ്ടാം സമ്മാനമായ 50 ലക്ഷം ദിര്‍ഹ (9.98 കോടി രൂപ)മാണ് കണ്ണൂര്‍ പയ്യന്നൂര്‍ കോതടിമുക്ക് സ്വദേശിയും ബഹ്‌റൈനിലെ അല്‍മറായ് കമ്ബനി ഏരിയാ സെയില്‍സ് മാനേജറുമായ രാമന്‍ നമ്ബ്യാര്‍ മോഹനന് ലഭിച്ചത്. രണ്ടു മക്കളുടെ വിദ്യാഭ്യാസത്തിനും അമ്മയുടെ ചികിത്സയ്ക്കും തുക വിനിയോഗിക്കുമെന്ന് രാമന്‍ നമ്ബ്യാര്‍ മനോരമയോടു പറഞ്ഞു.

26 വര്‍ഷമായി ഗള്‍ഫിലുള്ള ഇദ്ദേഹം 11 വര്‍ഷമായി ബഹ്‌റൈനിലാണ്. 2014ല്‍ ഹൃദയാഘാതംമൂലം ഭാര്യ മരിച്ചു. മൂത്ത മകന്‍ ചെന്നൈയില്‍ എന്‍ജിനീയറിങ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിയാണ്. ഇളയ മകന്‍ ബഹ്‌റൈനിലുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത