പേരാവൂരില്‍ 99 പ്രശ്‌നസാധ്യതാ ബൂത്തുകള്‍; 56 ബൂത്തുകളില്‍ കനത്ത സുരക്ഷ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ പേരാവൂര്‍ നിയമസഭാ മണ്ഡലത്തിലെ ഇരിട്ടി, പേരാവൂര്‍ പൊലിസ്‌ സബ്‌ഡിവിഷന്‍ പരിധികളിലെ വിവിധ മേഖലയില്‍ വോട്ടെടുപ്പ്‌ നടക്കുന്ന 99 ബൂത്തുകള്‍ പ്രശ്‌നബാധിത ബൂത്തുകളായും 62 ബുത്തുകള്‍ അതീവ പ്രശ്‌നബാധിത ബൂത്തുകളായും കണ്ട്‌ സുരക്ഷയൊരുക്കാന്‍ പൊലിസിന്‌ കര്‍ശന നിര്‍ദ്ദേശം. മാവോയിസ്‌റ്റ് സാന്നിധ്യം സംശയിക്കുന്ന ഇരിട്ടി, പേരാവൂര്‍ പൊലിസ്‌ സബ്‌ ഡിവിഷന്‍ പരിധിയിലെ വനമേഖലയോട്‌ ചേര്‍ന്ന 34 പോളിംങ്‌ ബൂത്തുകളെ അതീവ സുരക്ഷാ ബൂത്തുകളായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമെയാണ്‌ 20 ഓളം ബൂത്തുകള്‍ കൂടി മാവോയിസ്‌റ്റ് ഭീഷണി സാധ്യതാ ബൂത്തുകളായിക്കണ്ട്‌ സുരക്ഷയൊരുക്കാന്‍ പൊലിസ്‌ തീരുമാനിച്ചത്‌.മാസങ്ങള്‍ക്ക്‌ മുന്‍പ്‌ വയനാട്ടില്‍ പോലിസുമായുണ്ടായ എറ്റുമുട്ടലില്‍ മാവോയിസ്‌റ്റ് കൊല്ലപ്പെട്ട സംഭവത്തിലും ആന്ധ്രയില്‍ പോളിങിനോട്‌ അനുബന്ധിച്ചുണ്ടായ ആക്രമവും, ഛത്തീസ്‌ഘഡ്‌ സംഭവവും കണക്കിലെടുത്താണ്‌ ഇരിട്ടി പേരാവൂര്‍ മേഖലയിലെ 54 ഓളം ബൂത്തുകളെ അതീവ സുരക്ഷാ മേഖലകളായി പ്രഖ്യാപിച്ചത്‌. കനത്ത സുരക്ഷ ഏര്‍പ്പെടുത്തുന്നതിന്‌ ഒരുമാസം മുന്‍പ്‌ തന്നെ പൊലിസ്‌ ഇക്കാര്യം തീരുമാനിച്ചിരുന്നു. പേരാവൂര്‍, കേളകം, കണ്ണവം പോലിസ്‌ സേ്‌റ്റഷന്‍ പരിധിയിലും ആറളം പോലിസ്‌ സേ്‌റ്റഷന്‍ പരിധിയിലെ ആറളം ഫാം ഗവ. ഹൈസ്‌കൂള്‍, പരിപ്പുതോട്‌ എല്‍.പി സ്‌കൂള്‍, കരിക്കോട്ടക്കരി പോലിസ്‌ സേ്‌റ്റഷന്‍ പരിധിയിലെ കരിക്കോട്ടക്കരി,
ചരള്‍, വാണിയപ്പാറ, അങ്ങാടിക്കടവ്‌, ഇരിട്ടി പൊലിസ്‌ സേ്‌റ്റഷന്‍ പരിധിയിലെ കച്ചേരിക്കടവ്‌, പാലത്തുംകടവ്‌ പ്രദേശങ്ങളിലെ ബൂത്തുകളിലുമാണ്‌ അതീവ സുരക്ഷാ ബൂത്തുകളായി കണ്ട്‌ കനത്ത സുരക്ഷയൊരുക്കുന്നത്‌. ഈ ബൂത്തുകളില്‍ സായുധ പോലിസിനൊപ്പം തണ്ടര്‍ബോള്‍ട്ട്‌, അര്‍ധസൈനിക വിഭാഗം എന്നിവയും സുരക്ഷയ്‌ക്കുണ്ടാവും ജില്ലയിലെ മറ്റ്‌ ബുത്തുകളില്‍ സ്‌ഥാപിക്കുന്നതിനു പുറമെ 99 പോളിങ്‌ ബൂത്തിലും സമീപവും പ്രത്യേകമായി നിരീക്ഷണ ക്യാമറകള്‍ സ്‌ഥാപിക്കും. ബൂത്തിന്റെ 500 മീറ്റര്‍ ചുറ്റളവ്‌ സുരക്ഷാ സേനയുടെ നിരീക്ഷണത്തിലായിരിക്കും. ഇതിനുപുറമെ ആറളം, മുഴക്കുന്ന്‌, ഉളിക്കല്‍, അയ്ന്‍കുയന്ന്‌, പായം, പടിയൂര്‍ പഞ്ചായത്തുകളിലും ഇരിട്ടി നഗരസഭയിലുമാണ്‌ അറുപതോളം ബൂത്തുകള്‍ പ്രശ്‌നസാധ്യത ബൂത്തുകളായി പ്രഖ്യാപിച്ച്‌ പ്രത്യേക സുരക്ഷയും നിരീക്ഷണവും ഏര്‍പ്പെടുത്തുന്നത്‌. ഇരിട്ടി നഗരസഭയിലെ കീഴൂര്‍ വി.യു.പി സ്‌കൂള്‍, വട്ടക്കയം, മീത്തലെ പുന്നാട്‌, പയഞ്ചേരി എന്നീ ബൂത്തുകളും പായം പഞ്ചായത്തിലെ പെരിങ്കരി, കോളിക്കടവ്‌, വിളമന, പെരുമ്ബറമ്ബ്‌ ഉളിക്കല്‍ പഞ്ചായത്തിലെ കാലാങ്കി, പെരുമ്ബള്ളി, പരിക്കളം, അയ്യന്‍കുന്നിലെ മുണ്ടയാംപറമ്ബ്‌, കരിക്കോട്ടക്കരി, ആനപ്പന്തി, അങ്ങാടിക്കടവ്‌, മുഴക്കുന്നിലെ മുടക്കോഴി, കാക്കയങ്ങാട്‌, വിളക്കോട്‌, പാല എന്നിവിടങ്ങളിലും, ആറളത്ത്‌ കീഴ്‌പ്പള്ളി, ആറളം, ചെടിക്കുളം, വിര്‍പ്പാട്‌, എടൂര്‍, എന്നിവിടങ്ങളിലുള്‍പ്പെടെ അറുപതോളം ബൂത്തുകളാണ്‌ പ്രശ്‌നസാധ്യത ബൂത്തുകളായി പൊലിസ്‌ കണ്ടെത്തിയത്‌. കഴിഞ്ഞ നിയമസഭ-ലോക്‌സഭ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട്‌ സംഘര്‍ഷങ്ങളും വാക്കേറ്റവും നടന്ന പ്രദേശങ്ങളിലെ ബൂത്തുകളെയാണ്‌ ഇക്കുറി പ്രശ്‌നസാധ്യതാ ബൂത്തുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്‌. ഈ കേന്ദ്രങ്ങളില്‍ പ്രത്യേക സുരക്ഷയും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും വെബ്‌കാസ്‌റ്റിംങ്‌ സംവിധാനവും മൊബൈല്‍ പട്രോളിംഗ്‌ സ്‌ക്വാഡിന്റെ പരിശോധനയും ഏര്‍പ്പെടുത്തുമെന്നും സമാധാനപരമായി തെരഞ്ഞെടുപ്പ്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനാവശ്യമായ മുന്‍കരുതല്‍ പേരാവൂര്‍ മണ്ഡലത്തില്‍ പോലിസ്‌ സേനയൊരുക്കിയതായും ഇരിട്ടി ഡിവൈ.എസ്‌.പി പ്രിന്‍സ്‌ ഏബ്രഹാം, പേരാവൂര്‍ സബ്‌ ഡിവിഷന്‍ ഡിവൈഎസ്‌പി ടി.പി.ജേക്കബ്ബ്‌ എന്നിവര്‍ അറിയിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha