പി.കെ കുഞ്ഞനന്തനും വോട്ടര്‍ പട്ടികയില്‍, കൂത്തുപറമ്പ് 75ാം ബൂത്തിലെ വോട്ടര്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: സംസ്ഥാനത്ത് വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. അന്തരിച്ച സി.പി.എം നേതാവ് പി.കെ കുഞ്ഞനന്തന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് ഇതുവരെ മാറ്റിയിട്ടില്ല. കൂത്തുപറമ്പ് മണ്ഡലത്തിലെ 75ാം നമ്പര്‍ ബൂത്തിലെ വോട്ടറാണ് കുഞ്ഞനന്തന്‍.കുഞ്ഞനന്തന്‍ ജീവിച്ചിരിക്കുന്നതായി ബി.എല്‍.ഒ നടത്തിയ ഫീല്‍ഡ് പരിശോധനയില്‍ റിപ്പോര്‍ട്ട് ലഭിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് ഓഫീസറുടെ വിശദീകരണം.
യു.ഡി.എഫ് ബൂത്തുതലത്തിലുള്ള വോട്ടര്‍ പട്ടിക പരിശോധനയിലാണ് പി.കെ കുഞ്ഞനന്തന്റെ പേര് ശ്രദ്ധയില്‍ പെട്ടത്. ഇതേതുടര്‍ന്ന് ഫെബ്രുവരി 17ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി സമര്‍പ്പിച്ചു. ഇതുപ്രകാരം ബി.എല്‍.ഒയ്ക്ക് ഫീല്‍ഡ് പരിശോധനയ്ക്ക് പിറ്റേന്ന് നിര്‍ദേശം നല്‍കി. എന്നാല്‍ അദ്ദേഹം നല്‍കി റിപ്പോര്‍ട്ടില്‍ കുഞ്ഞനന്തന്‍ ജീവിച്ചിരിക്കുന്നവെന്നാണ് നല്‍കിയത്. ഇതുപ്രകാരം മാര്‍ച്ച് 14നാണ് യു.ഡി.എഫിന്റെ പരാതി തള്ളിയിരിക്കുന്നുവെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha