ജനം വിധിയെഴുതി; നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് സമയം അവസാനിച്ചപ്പോൾ രേഖപ്പെടുത്തിയത് 74.02 ശതമാനം പോളിങ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് സമയം അവസാനിച്ചു. രാവിലെ ഏഴ് മണി മുതല്‍ രാത്രി ഏഴ് മണി വരെയായിരുന്നു വോട്ട് ചെയ്യാനുള്ള സമയം. വോട്ടെടുപ്പ് കഴിഞ്ഞതോടെ രേഖപ്പെടുത്തിയത് 74.02 ശതമാനം പോളിങ് ആണ്.ആലപ്പുഴ എറണാകുളം, കോഴിക്കോട്, തൃശൂര്‍ പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ 70 ശതമാനത്തിന് മുകളില്‍ പോളിങ് രേഖപ്പെടുത്തി. പത്തനംതിട്ടയിലാണ് കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്.
മഞ്ചേശ്വരത്താണ് റിക്കാര്‍ഡ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. 76.51 ശതമാനമാണ് ഇവിടെ പോളിംഗ്. മെയ് രണ്ടിനാണ് രിസള്‍ട്ട് അറിയുന്നത്.
വടക്കന്‍ കേരളത്തിലാണ് കനത്ത പോളിംഗ് രേഖപ്പെടുത്തിയത്. 2016-ല്‍ 77.35 ശതമാനമായിരുന്നു പോളിംഗ്. അവസാന മണിക്കൂറുകളില്‍ പല ബൂത്തുകളിലും നീണ്ട നിര ദൃശ്യമായിരുന്നു.
കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. കനത്ത ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലടക്കം മികച്ച പോളിംഗ് നടന്നു.അവസാന ലാപ്പില്‍ മുന്നണികള്‍ ഇഞ്ചോടിഞ്ച് മത്സരം കാഴ്ച്ചവച്ചതിന്റെ ആവേശം വോട്ടര്‍മാര്‍ കൂടി ഏറ്റടുത്തതോടെ സംസഥാനത്ത് രാവിലെ മികച്ച പോളിങ്ങായിരുന്നു.
തെരഞ്ഞെടുപ്പിന്റെ ആദ്യമണിക്കൂറുകളില്‍ തന്നെ കനത്ത പോളിങ് ആയിരുന്നുവെങ്കിലും ഉച്ചയോടെ പോളിംഗ് മന്ദഗതിയിലായി. വോട്ടിങ് ആറ് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ വോട്ടിങ് ശതമാനം 50 ശതമാനംകടന്നിരുന്നു.
സമാധാനപരമായാണ് സംസ്ഥാനത്ത് വോട്ടിങ് പുരോഗമിച്ചത്. എന്നാല്‍ അങ്ങിങ്ങ് ചെറിയ തോതിലുള്ള അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കാസര്‍​ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് കനത്ത പോളിംഗ് രേഖപ്പെടുത്തിയത്. നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലടക്കം രാവിലെ മുതല്‍ കനത്ത പോളിങായിരുന്നു. എന്നാല്‍ ഉച്ചയ്ക്കുശേഷം നേമത്ത പോളിംഗ് കുറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha