തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാൻ വിദ്യാർഥികൾ; 5000 പേപ്പർ പേനകൾ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 1 April 2021

തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാൻ വിദ്യാർഥികൾ; 5000 പേപ്പർ പേനകൾ

നിയമസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാന്‍ ഒരു കൈ സഹായവുമായി വിദ്യാര്‍ഥികളും. കണ്ണൂര്‍ ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളിലേയ്ക്കുമായി അയ്യായിരത്തോളം പേപ്പര്‍ പേനകളാണ് കോളേജ് വിദ്യാര്‍ഥികള്‍ തയ്യാറാക്കി നല്‍കുന്നത്. കാരക്കുണ്ട് എം.എം.എന്‍ കോളേജിലെ നാഷണല്‍ സര്‍വീസ് സ്കീം വോളണ്ടിയര്‍മാരാണ് പേന നിര്‍മിക്കുന്നത്.
ജനാധിപത്യത്തിന്റെ ഉത്സവം പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ഥികളുടെ ഈ ഉദ്യമം. ഓണ്‍ലൈനില്‍ നിന്ന് പേനകളുടെ നിര്‍മാണ രീതി ഇവര്‍ പഠിച്ചെടുത്തു. വിദ്യാര്‍ഥികളില്‍ നിന്നു തന്നെ പിരിച്ചെടുത്ത തുകയും മാനേജ്മെന്റിന്റെ സഹായവും ചേര്‍ത്തുവച്ച് പേനയുണ്ടാക്കുന്നതിന് ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ വാങ്ങി. കോളേജിലെ നൂറ് എന്‍.എസ്.എസ് വോളണ്ടിയര്‍മാരാണ് പേനകള്‍ നിര്‍മിക്കുന്നത്. അടുത്ത ദിവസം തന്നെ ജില്ലാ വരണാധികാരിയായ കലക്ടര്‍ക്ക് ഇവ കൈമാറും.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog