ജില്ലയിൽ കൊവിഡ് പ്രതിദിനം 500 കടക്കുന്ന സാഹചര്യം; വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഷോപ്പിംഗ് മാളുകളിലും നിയന്ത്രണം ശക്തമാക്കും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 12 April 2021

ജില്ലയിൽ കൊവിഡ് പ്രതിദിനം 500 കടക്കുന്ന സാഹചര്യം; വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഷോപ്പിംഗ് മാളുകളിലും നിയന്ത്രണം ശക്തമാക്കും


കണ്ണൂര്‍ ജില്ലയില്‍ കോവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, മറ്റ് വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടം കര്‍ശനമായി നിയന്ത്രിക്കും. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ പോലീസിന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. എല്ലാ കടകളിലും സാനിറ്റൈസര്‍, ശാരീരിക അകലം തുടങ്ങിയ കൊവിഡ് പ്രോട്ടോകോള്‍ ശരിയായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും നിര്‍ദേശം നല്‍കി. വിഷു ഓഫറുകളുടെ പേരില്‍ പല വ്യാപാര സ്ഥാപനങ്ങളും വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതും കര്‍ശനമായി നിയന്ത്രിക്കാനും കൊവിഡ് മാനദണ്ഡം ഉറപ്പാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. 

രാത്രികാല കർഫ്യൂ, വലിയ ഷോപ്പിങ്ങ് മാളുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ബീച്ചുകൾ തുടങ്ങിയവിടങ്ങളിലെ സമയ നിയന്ത്രണം എന്നിവ ഇന്ന് മിക്കവാറും പ്രഖ്യാപിക്കുമെന്ന് കണ്ണൂർ ജില്ലാ കലക്ടർ അറിയിച്ചു. എല്ലാത്തരം ചടങ്ങുകൾക്കും നിയന്ത്രണം കൊണ്ടുവരും.

ജില്ലയില്‍ 575 പേര്‍ക്ക് കൂടി കൊവിഡ് : 516 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ഇന്നലെ 575 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 516 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 43 പേര്‍ക്കും വിദേശത്തുനിന്നെത്തിയ എട്ട് പേര്‍ക്കും എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 49
ആന്തുര്‍ നഗരസഭ 5
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ് നഗരസഭ 9
മട്ടന്നൂര്‍ നഗരസഭ 3
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 44
ശ്രീകണ്ഠാപുരം നഗരസഭ 13
തളിപ്പറമ്പ് നഗരസഭ 11
തലശ്ശേരി നഗരസഭ 30
ആലക്കോട് 9
അഞ്ചരക്കണ്ടി 1
ആറളം 5
അയ്യന്‍കുന്ന് 3
അഴീക്കോട് 8
ചെമ്പിലോട് 7
ചെങ്ങളായി 7
ചെറുകുന്ന് 1
ചെറുപുഴ 7
ചെറുതാഴം 9
ചിറക്കല്‍ 10
ചിറ്റാരിപ്പറമ്പ് 7
ചൊക്ലി 5
ധര്‍മ്മടം 7
എരമം കുറ്റൂര്‍ 1
എരഞ്ഞോളി 4
എരുവേശ്ശി 8
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 4
കല്യാശ്ശേരി 3
കാങ്കോല്‍ ആലപ്പടമ്പ 4
കണ്ണപുരം 4
കരിവെള്ളൂര്‍ പെരളം 2
കീഴല്ലൂര്‍ 1
കൊളച്ചേരി 9
കോളയാട് 9
കൂടാളി 6
കോട്ടയം മലബാര്‍ 2
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 8
കുറുമാത്തൂര്‍ 7
കുറ്റിയാട്ടൂര്‍ 1
മാടായി 5
മലപ്പട്ടം 1
മാലൂര്‍ 3
മാങ്ങാട്ടിടം 8
മാട്ടൂല്‍ 4
മയ്യില്‍ 15
മൊകേരി 2
മുണ്ടേരി 8
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 11
നടുവില്‍ 5
നാറാത്ത് 9
ന്യൂമാഹി 3
പടിയൂര്‍ 4
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 7
പരിയാരം 8
പാട്യം 9
പട്ടുവം 1
പായം 6
പയ്യാവൂര്‍ 4
പെരളശ്ശേരി 6
പേരാവൂര്‍ 3
പെരിങ്ങോം-വയക്കര 5
പിണറായി 9
രാമന്തളി 5
തില്ലങ്കേരി 3
ഉദയഗിരി 5
ഉളിക്കല്‍ 2
വളപട്ടണം 8
വേങ്ങാട് 3
മാഹി 3
കോഴിക്കോട് 3
മലപ്പുറം 1
കോട്ടയം 7
എറണാകുളം 1

ഇതര സംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 10
ആന്തുര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 2
തലശ്ശേരി നഗരസഭ 2
ആലക്കോട് 1
ചെമ്പിലോട് 1
ചെങ്ങളായി 1
ചെറുതാഴം 1
ചിറക്കല്‍ 1
ചൊക്ലി 1
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 1
കതിരൂര്‍ 1
കല്യാശ്ശേരി 1
കൂടാളി 1
കുഞ്ഞിമംഗലം 1
കുറ്റിയാട്ടൂര്‍ 2
മലപ്പട്ടം 1
മയ്യില്‍ 1
മുഴക്കുന്ന് 1
നടുവില്‍ 1
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 2
പായം 1
പെരിങ്ങോം-വയക്കര 1
വയനാട് 1

വിദേശത്തുനിന്നും വന്നവര്‍:

പയ്യന്നൂര്‍ നഗരസഭ 2
അഴീക്കോട് 2
ചെറുകുന്ന് 3
ചിറക്കല്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
പയ്യന്നൂര്‍ നഗരസഭ 1
ചെങ്ങളായി 1
കടന്നപ്പള്ളി പാണപ്പുഴ 1
കണ്ണപുരം 1
മൊകേരി 1
പിണറായി 1

രോഗമുക്തി 217 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 63387 ആയി. ഇവരില്‍ 217 പേര്‍ ഞായറാഴ്ച (ഏപ്രില്‍ 11) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 57891 ആയി. 344പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4216 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 3974 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3947 പേര്‍ വീടുകളിലും ബാക്കി 242 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 17521 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 17521 പേരാണ്. ഇതില്‍ 17032 പേര്‍ വീടുകളിലും 489 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 743945 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 743519 എണ്ണത്തിന്റെ ഫലം വന്നു. 426 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog