ഇന്ന്‌ 38 കേന്ദ്രങ്ങളില്‍ കോവിഡ്‌ വാക്‌സിനേഷന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: ജില്ലയില്‍ ഇന്ന്‌ സര്‍ക്കാര്‍ മേഖലയില്‍ 11 ആരോഗ്യ കേന്ദ്രങ്ങളില്‍ കൊവിഡ്‌ വാക്‌സിന്‍ നല്‍കും. കൂടാതെകണ്ണൂര്‍ ജൂബിലി ഹാള്‍, തളിപ്പറമ്ബ സിദ്ധിഖ്‌ മസ്‌ജിദ്‌, കൂത്തുപറമ്ബ്‌ മുന്‍സിപ്പല്‍ സ്‌റ്റേഡിയം പവലിയന്‍ എന്നിവ കൊവിഡ്‌ മെഗാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും.
മെഗാ വാക്‌സിനേഷന്‍ ക്യാമ്ബുകളില്‍ 5001000 പേര്‍ക്കുള്ള വാക്‌സിനേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്‌. ഈ കേന്ദ്രങ്ങളില്‍ 45 വയസിനു മുകളില്‍ ഉള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ്‌ മുന്നണി പോരാളികള്‍,
പോളിംഗ്‌ ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ക്കാണ്‌ വാക്‌സിന്‍ നല്‍കുന്നത്‌.മുന്‍ഗണനാ വിഭാഗങ്ങളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ വിതരണം അതിവേഗം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ്‌ കൂടുതല്‍ സ്‌ഥലങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌.സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കൂടാതെ 24 സ്വകാര്യ ആശുപത്രികളും വാക്‌സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും.
സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ഈ വാക്‌സിനേഷന്‍ സൗജന്യമാണ്‌. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്‌ചയിച്ച നിരക്കായ 250 രൂപ നല്‍കണം. സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കൂടാതെ കോവിന്‍ എന്ന വെബ്‌സൈറ്റോ ആരോഗ്യ സേതു ആപ്പോ വഴി ഓണ്‍ലൈനായി രജിസ്‌റ്റര്‍ ചെയ്‌ത് വാക്‌സിന്‍ സ്വീകരിക്കാം.

സ്വകാര്യ ആശുപത്രികള്‍

കണ്ണൂര്‍: പയ്ന്നൂര്‍ യഅനാമയ ഹോസ്‌പിറ്റല്‍, പയ്യന്നൂര്‍ സബാ ഹോസ്‌പിറ്റല്‍, പയ്യന്നൂര്‍ സഹകരണാശുപത്രി, പയ്യന്നൂര്‍ ഐ ഫൗണ്ടേഷന്‍,
തളിപ്പറമ്ബ ലൂര്‍ദ്‌ ഹോസ്‌പിറ്റല്‍, പഴയങ്ങാടി ഡോ. ബീബിസ്‌ ഹോസ്‌പിറ്റല്‍, കണ്ണൂര്‍ ശ്രീചന്ദ്‌ ഹോസ്‌പിറ്റല്‍, കണ്ണൂര്‍ ആസ്‌റ്റര്‍ മിംസ്‌, കണ്ണൂര്‍ ജിം കെയര്‍ ഹോസ്‌പിറ്റല്‍, കണ്ണൂര്‍ അശോക ഹോസ്‌പിറ്റല്‍, കണ്ണൂര്‍ കൊയിലി ഹോസ്‌പിറ്റല്‍,
കണ്ണൂര്‍ മെഡിക്കല്‍ കോളേജ്‌, അഞ്ചരക്കണ്ടി, കണ്ണൂര്‍ ധനലക്ഷ്‌മി ഹോസ്‌പിറ്റല്‍, കണ്ണൂര്‍ ട്രസ്‌റ്റ് ഐ ഹോസ്‌പിറ്റല്‍, കണ്ണൂര്‍ കിംസ്‌റ്റ് ഹോസ്‌പിറ്റല്‍, കണ്ണൂര്‍ മാധവറാവു സിന്ധ്യ ഹോസ്‌പിറ്റല്‍,
ശ്രീകണ്‌ഠപുരം രാജീവ്‌ ഗാന്ധി സഹകരണാശുപത്രി, ഇരിട്ടി സ്‌കൈ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റല്‍, ഇരിട്ടി അമല ഹോസ്‌പിറ്റല്‍, പേരാവൂ റിര്‍ അര്‍ച്ചന ഹോസ്‌പിറ്റല്‍, കൂത്തുപറമ്ബ്‌ ക്രിസ്‌തു രാജ ഹോസ്‌പിറ്റല്‍, തലശ്ശേരി സഹകരണാശുപത്രി, തലശ്ശേരി മിഷന്‍ ഹോസ്‌പിറ്റല്‍, തലശ്ശേരി ടെലി മെഡിക്കല്‍ സെന്റര്‍.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha