ആലക്കോട് പഞ്ചായത്ത് പരിധിയില്‍ മെയ് 3 തിങ്കൾ മുതൽ മെയ് 7 വെളളി വരെ സമ്പൂർണ്ണ ലോക്ഡൗൺ; മെഡിക്കൽ സ്റ്റോർ, പാൽ സൊസൈറ്റി, ബാങ്ക്, റേഷന്‍കട എന്നിവയ്ക്ക് മാത്രം പ്രവര്‍ത്തിക്കാം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ആലക്കോട് പഞ്ചായത്ത് പരിധിയില്‍ മെയ് 3 തിങ്കൾ മുതൽ മെയ് 7 വെളളി വരെ സമ്പൂർണ്ണ ലോക്ഡൗൺ; മെഡിക്കൽ സ്റ്റോർ, പാൽ സൊസൈറ്റി, ബാങ്ക്, റേഷന്‍കട എന്നിവയ്ക്ക് മാത്രം പ്രവര്‍ത്തിക്കാം

ആലക്കോട്: ഇന്ന് ചേര്‍ന്ന (29/04/2021) ആലക്കോട് ഗ്രാമപഞ്ചായത്ത് തല ജാഗ്രതാ സമിതിയുടെയും സർവ്വകക്ഷിയോഗത്തിന്റെയും തീരുമാനപ്രകാരം കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ
ആലക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. പഞ്ചായത്തിന്റെ
പരിധിയിൽ ഉള്ള വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടും
തൊഴിലാളികൾ തൊഴിൽ നിർത്തിവച്ചും, ടാക്സി,
പ്രൈവറ്റ് വാഹനങ്ങൾ നിരത്തിൽ ഇറങ്ങാതെയും,
തൊഴിലുറപ്പ് പണികൾ നിർത്തിവച്ചും, ആഘോഷങ്ങൾ
നിർത്തിവച്ചും ജനങ്ങൾ വീടിന് പുറത്ത് ഇറങ്ങാതെയും
ഈ തീരുമാനത്തോട് പൂർണ്ണമായി സഹകരിക്കണമെന്നാണ് തീരുമാനം.

മെയ് 3, 4, 5, 6, 7 തീയ്യതികളിൽ പഞ്ചായത്ത് തീരുമാന
പ്രകാരമുള്ള സമ്പൂര്‍ണ്ണ ലോക്ക്ഡൗണും ശനി, ഞായർ (മെയ് 1 & 2, മെയ് 8 & 9) ദിവസങ്ങളിൽ
ഗവൺമെന്റ് തീരുമാനിച്ച പ്രകാരമുള്ള ലോക്ക്ഡൗണും
നടപ്പിൽ വരുത്തും. ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാന സർക്കാരിൻ്റെ തീരുമാനപ്രകാരമുള്ള ലോക്ഡൗണ്‍ ദിവസങ്ങളില്‍ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ - പാൽ, പഴം, പച്ചക്കറി, മത്സ്യം, മാംസം, പലചരക്ക്, ബേക്കറി മാത്രം തുറക്കാം. മെയ് 3 തിങ്കൾ മുതൽ മെയ് 7 വെളളി വരെയുള്ള സമ്പൂർണ്ണ ലോക്ഡൗണ്‍ ദിവസങ്ങളില്‍ മെഡിക്കൽ സ്റ്റോർ, പാൽ സൊസൈറ്റി,
ബാങ്ക് എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.

ഈ തീരുമാനത്തോട് ഈ പഞ്ചായത്തിൽ ഉള്ള മുഴുവൻ ആളുകളും നിർബന്ധമായും സഹകരിക്കണമെന്നും ലോക്ക്ഡൗൺ ലംഘിക്കുന്നവർക്ക്
എതിരെ കർശന നിയമ നടപടി സ്വീകരിക്കുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha