കണ്ണൂരിൽ 220 പോസ്‌റ്റൽ വോട്ടുമായി കോൺഗ്രസ്‌ നേതാവ് പോസ്റ്റ്‌ ഓഫീസിൽ നിക്ഷേപിച്ചു മുങ്ങി സംഭവം വിവാദത്തിൽ ‌ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 30 April 2021

കണ്ണൂരിൽ 220 പോസ്‌റ്റൽ വോട്ടുമായി കോൺഗ്രസ്‌ നേതാവ് പോസ്റ്റ്‌ ഓഫീസിൽ നിക്ഷേപിച്ചു മുങ്ങി സംഭവം വിവാദത്തിൽ ‌

കണ്ണൂരിൽ 220 പോസ്‌റ്റൽ വോട്ടുമായി കോൺഗ്രസ്‌ നേതാവ് പോസ്റ്റ്‌ ഓഫീസിൽ നിക്ഷേപിച്ചു മുങ്ങി സംഭവം വിവാദത്തിൽ ‌
കണ്ണൂർ ::.... ഒരു കെട്ട് പോസ്റ്റൽ വോട്ടുമായി കോൺഗ്രസ് നേതാവ്. കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരിയാണ് കൂട്ടമായി ശേഖരിച്ച പോസ്റ്റൽ വോട്ടുകൾ വെള്ളിയാഴ്ച പേരാവൂർ മണ്ഡലം റിട്ടേണിങ് ഓഫീസറായ കണ്ണൂർ ഡിഎഫ്ഒ പി കാർത്തിക്കിനെ ഏൽപ്പിക്കാനെത്തിയത്. മൊത്തം 220 പോസ്റ്റൽ വോട്ടുകളുണ്ടായിരുന്നു.
പോസ്റ്റൽ വോട്ട് പോസ്റ്റലായി തന്നെ ലഭിക്കണമെന്നും നേരിട്ടു വാങ്ങാനാവില്ലെന്നും പറഞ്ഞ് റിട്ടേണിങ് ഓഫീസർ തിരിച്ചയച്ചു. തുടർന്ന് ചന്ദ്രൻ തില്ലങ്കേരിയും സംഘവും താണ പോസ്റ്റ് ഓഫീസിലെത്തി. എന്നാൽ 220 പേരുടെ പോസ്റ്റൽ വോട്ട് ഒരുമിച്ചുകൊണ്ടു വന്നതിൽ സംശയം തോന്നിയ പോസ്റ്റൽ ജീവനക്കാർ ഏറ്റുവാങ്ങാൻ തയ്യാറായില്ല. ഇതോടെ പോസ്റ്റ് ബോക്സിൽ നിക്ഷേപിച്ച് സംഘം കടന്നു.
സംഭവം വിവാദമായിട്ടുണ്ട്. തെരഞ്ഞെടുപ്പു ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരും പൊലീസുകാരും മാധ്യമ പ്രവർത്തകരുൾപ്പെടെ അർഹരായ മറ്റുള്ളവരും നിയമാനുസൃതം ബാലറ്റ് വാങ്ങി വോട്ട് രേഖപ്പെടുത്തി നേരിട്ട് റിട്ടേണിങ് ഓഫീസർക്ക് അയച്ചു കൊടുക്കേണ്ടതാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊലീസ് സംഘടനകൾ പോസ്റ്റൽ വോട്ട് ശേഖരിച്ച് റിട്ടേണിങ് ഓഫീസർമാർക്ക് അയച്ചുകൊടുത്തെന്നു പറഞ്ഞ് യുഡിഎഫും ചില മാധ്യമങ്ങളും വൻ വിവാദമുയർത്തിയിരുന്നു.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog