കണ്ണൂര്‍ :കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മോഷണം. ജയില്‍ കോംബൗണ്ടിനുള്ളിലെ ചപ്പാത്തി കൗണ്ടറിലാണ് മോഷണം നടന്നത്. ഏകദേശം 1,80,000 രൂപയോളമാണ് മോഷണം പോയത്. ഇന്ന് പുലര്‍ച്ചെയാണ് മോഷണം ശ്രദ്ധയില്‍പെട്ടത്.
സെന്‍ട്രല്‍ ജയിലിന്റെ മുന്‍ഭാഗത്തിന് അടുത്താണ് മോഷണം പോയ ചപ്പാത്തി കൗണ്ടര്‍. മുന്‍ഭാഗത്ത് എപ്പോഴും കാവലുള്ളതിനാല്‍ പുറത്ത് നിന്നൊരാള്‍ക്ക് ഇവിടേക്ക് എളുപ്പത്തില്‍ കയറാനാവില്ല. ജയിലും പരിസരവും നന്നായി അറിയുന്നൊരാളാണ് മോഷണം നടത്തിയതെന്നാണ് നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു