ഇരിട്ടിയിൽ 1539 പേർ വാക്‌സിൻ സ്വീകരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി: ഇരിട്ടിയിൽ നടന്ന കോവിഡ് വാക്സിനേഷൻ മെഗാ ക്യാമ്പിൽ 1539 പേർ വാക്സിൻ സ്വീകരിച്ചു. ജില്ലാ ആരോഗ്യ വകുപ്പിന്റെ നിർദേശാനുസരണം ഇരിട്ടി താലൂക്ക് ആസ്പത്രിയുടെയും ഇരിട്ടി മുനിസിപ്പാലിറ്റിയുടെയും നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്.

ഇരിട്ടി മുനിസിപ്പാലിറ്റി, ഉളിക്കൽ, പായം, മുഴക്കുന്ന്, മാലൂർ, പടിയൂർ, തില്ലങ്കേരി, അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളിലെ 45 വയസ്സിന്‌ മുകളിലുള്ളവരാണ് ക്യാമ്പിൽ എത്തിയത്.

കോവീഷീൽഡും കോവാക്സിനും ആണ് ക്യാമ്പിൽ ഉപയോഗിച്ചത്. കഴിഞ്ഞ ഒൻപതിന് നടന്ന ക്യാമ്പിൽ 1300 പേർ വാക്സിൻ സ്വീകരിച്ചിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha