കർണാടകയിൽ 14 ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 26 April 2021

കർണാടകയിൽ 14 ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

ബെംഗളൂരു: കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ 14 ദിവസത്തേക്ക് സംസ്ഥാനമൊട്ടാകെ കര്‍ഫ്യൂ പ്രഖ്യാപിച്ച് കര്‍ണാടക. ചൊവ്വാഴ്ച രാത്രി ഒമ്പതു മുതല്‍ 14 ദിവസത്തേക്ക് കര്‍ഫ്യൂ നിലവിലുണ്ടാകുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിച്ചു. തിങ്കളാഴ്ച ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. 

അവശ്യസേവനങ്ങള്‍ രാവിലെ ആറു മുതല്‍ 10 മണി വരെ അനുവദനീയമായിരിക്കും.10 മണിക്കു ശേഷം കടകള്‍ അടയ്ക്കണം. നിര്‍മാണം, ഉത്പാദനം, കൃഷി എന്നീ മേഖലകള്‍ക്ക് നിയന്ത്രണമില്ല. 

ഞായറാഴ്ച 34,804 പുതിയ കോവിഡ് കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 143 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 14426 ആയി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog