തളിപ്പറമ്പിലും അമ്പലപ്പുഴയിലും കള്ളവോട്ടിന് ശ്രമം; നെടുങ്കണ്ടത്ത് 14 പേർ കസ്റ്റഡിയിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 6 April 2021

തളിപ്പറമ്പിലും അമ്പലപ്പുഴയിലും കള്ളവോട്ടിന് ശ്രമം; നെടുങ്കണ്ടത്ത് 14 പേർ കസ്റ്റഡിയിൽ

ഇരട്ടവോട്ട് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടും കണ്ണൂര്‍ തളിപ്പറമ്പിലും അമ്പലപ്പുഴയിലും  കള്ളവോട്ടിന് ശ്രമം. ഇരട്ടവോട്ടിനെത്തിയവരെന്ന സംശയത്തില്‍ ഇടുക്കി നെടുങ്കണ്ടത്ത് 14പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കള്ളവോട്ടിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസര്‍ ആവര്‍ത്തിച്ചു
തളിപ്പമ്പ് മണ്ഡലത്തിലെ 110ാം നമ്പര്‍ ബൂത്തിലാണ് സിപിഎം പ്രവര്‍ത്തകന്‍ കള്ളവോട്ടിന് ശ്രമിച്ചത്. ആ സമയം സ്ഥലത്തെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി വി.പി. അബ്ദുല്‍ റഷീദ് ഇത് ചലഞ്ച് ചെയ്തു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇയാളെ മടക്കി അയച്ചു. കള്ളവോട്ട് ചെയ്യാനെത്തിയ ആളെ അറസ്റ്റുചെയ്യണമെന്ന്  യുഡിഎഫ് സ്ഥാനാര്‍ഥി ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയാറായില്ലെന്നാണ് പരാതിഅമ്പലപ്പുഴ കളര്‍കോട് എല്‍പി സ്കൂളിലെ 67ാം ബാത്തില്‍  ഇരട്ടവോട്ടുള്ളയാളുടെ വോട്ട് ചെയ്യാന്‍ ഹെല്‍മറ്റ് ധരിച്ചയാളാണ് എത്തിയത്. പോളിങ് ബൂത്തിനുള്ളില്‍ ഹെല്‍മറ്റ് ഊരണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. തുടര്‍ന്ന് തിരിച്ചയച്ചു. തമിഴ്നാട്ടില്‍നിന്ന് സമാന്തരപാതിയിലൂടെ എത്തിയ 14പേരെ ഇടുക്കി നെടുങ്കണ്ടത്ത് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. വോട്ട് ചെയ്തതിന്‍റെ മഷി വിരലില്‍ നിന്ന് മായ്ക്കാന്‍ ഇവര്‍ ശ്രമിച്ചുവെന്നാണ് ആരോപണം. ഇവര്‍ വോട്ടുചെയ്തത് തമിഴ്നാട്ടിലാണോ കേരളത്തിലാണോ എന്ന് വ്യക്തമായിട്ടില്ല. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 14പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog