തമിഴ്നാട് കേരള അതിർത്തികളിൽ വ്യാപക പരിശോധന, രാത്രി 10മുതൽ നാല് മണി വരെ വാഹനങ്ങളെ കടത്തി വിടില്ല - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 19 April 2021

തമിഴ്നാട് കേരള അതിർത്തികളിൽ വ്യാപക പരിശോധന, രാത്രി 10മുതൽ നാല് മണി വരെ വാഹനങ്ങളെ കടത്തി വിടില്ല

കളിയിക്കാവിള/ വാളയാര്‍: കൊവിഡ് രണ്ടാംതരംഗത്തിലെ വ്യാപനം അതിതീവ്രമായ സാഹചര്യത്തില്‍ കേരള - തമിഴ്നാട് അതിര്‍ത്തികളില്‍ കര്‍ശനപരിശോധന. രാത്രികാല കര്‍ഫ്യൂവിനെത്തുടര്‍ന്ന് രാത്രി 10 മുതല്‍ പുലര്‍ച്ചെ നാല് വരെ തമിഴ്നാട് അതിര്‍ത്തി അടച്ചിടും. ഈ സമയത്ത് ഒരു വാഹനത്തെയും കടത്തിവിടാന്‍ അനുവദിക്കില്ല. അവശ്യസര്‍വീസുകള്‍ക്ക് മാത്രമായിരിക്കും രാത്രികാലകര്‍ഫ്യൂവില്‍ നിന്ന് ഇളവ് നല്‍കുകയെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചു.കേരള അതിര്‍ത്തിയിലടക്കം കൂടുതല്‍ പൊലീസുകാരെ വിന്യസിക്കാനാണ് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. തമിഴ്നാട്ടിലേക്ക് കടക്കാന്‍ ഇ - പാസ് നി‍ര്‍ബന്ധമാക്കി നേരത്തേ ഉത്തരവിറങ്ങിയിരുന്നതാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog