Newscomവാക്സിൻ വാങ്ങാൻ ഉദ്ദേശമില്ല, കൊവിഡിനെ ജനങ്ങൾ സ്വയം പ്രതിരോധിക്കട്ടേയെന്ന് പാകിസ്ഥാൻ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊവിഡിനെ പ്രതിരോധിക്കാൻ ഇതുവരെ വാക്സിൻ കണ്ടുപിടിച്ചിട്ടില്ലാത്ത അല്ലെങ്കിൽ ലഭ്യമല്ലാത്ത രാജ്യമാണ് പാകിസ്ഥാൻ. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ വാക്സിൻ കണ്ടുപിടിച്ച് വിതരണം ചെയ്യുന്ന ഈ സാഹചര്യത്തിലും പാകിസ്ഥാൻ സ്വന്തം ജനങ്ങളെ മരണത്തിനു വിട്ടുകൊടുക്കുകയാണെന്ന ആരോപണം ശക്തമാകുന്നു. വൈറസിനെ ചെറുക്കാൻ തൽക്കാലം വാക്സിൻ വാങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന്

വ്യക്തമാക്കിയിരിക്കുകയാണ് പാകിസ്ഥാൻ. ഇതാണ് പാക് ജനതയെ

പ്രകോപിപ്പിച്ചിരിക്കുന്നത്.വാക്സിൻ തൽക്കാലം നൽകുന്നില്ലെന്നും ജനങ്ങൾ സ്വയം പ്രതിരോധ ശേഷി ആർജിക്കുകയെന്നതാണ് ലക്ഷ്യമെന്നും ദേശീയ ആരോഗ്യ സെക്രട്ടറി ആമിർ അഷ്റഫ് ഖവാജ അറിയിച്ചു.

ചൈനയെ പോലെയുള്ള സൗഹൃദ രാജ്യങ്ങൾ നൽകുന്ന വാക്സിൻ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ചൈനയുടെ സിനോഫാം, കാൻസിനോ ബയോ, യുകെയുടെ ഓക്സ്ഫഡ് ആസ്ത്ര സെനക, റഷ്യയുടെ സ്പട്നിക് V
എന്നീ വാക്സിനുകൾക്ക് പാകിസ്ഥാൻ ഇതിനകം രജിസ്റ്റർ ചെയ്ത് കഴിഞ്ഞു. രജിസ്റ്റർ ചെയ്തെങ്കിലും ഉടനെയൊന്നും വാക്സിൻ വാങ്ങാനുള്ള ഉദ്ദേശം പാകിസ്ഥാനില്ലെന്നാണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിൽ ആമിർ അഷ്റഫ് ഖവാജ അറിയിച്ചത്. വാക്സിന്റെ ഒരു ഡോസിന് 13 ഡോളറാണ് വിലയെന്നിരിക്കെ സംഭാവനയായി ലഭിക്കുന്ന വാക്സിനുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് എക്സിക്യൂട്ടീവ് ഡയറക്ടർ ജനറൽ മേജർ ആമിർ ആമർ ഇക്രവും അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha