നീണ്ടുനോക്കിയില്‍ തിരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊട്ടിയൂര്‍:എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ വി സക്കീര്‍ഹുസൈന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കൊട്ടിയൂര്‍ സി പി ഐ എം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.നീണ്ടുനോക്കി ടൗണില്‍ നടന്ന പൊതുയോഗം സി പി ഐ  കണ്ണൂര്‍ ജില്ല അസിസ്റ്റന്റ് സെക്രട്ടറി കെ ടി ജോസ് ഉദ്ഘാടനം ചെയ്തു.കേരള കോണ്‍ഗ്രസ് എം കൊട്ടിയൂര്‍ മണ്ഡലം പ്രസിഡന്റ് മാത്യു കൊച്ചുത്തറ അധ്യക്ഷത വഹിച്ചു.സി പി ഐ എം ജില്ല കമ്മിറ്റിയംഗം കെ.ശ്രീധരന്‍, കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ.ജെ ജോസഫ്, എം.എസ് വാസുദേവന്‍, കെ.സുധാകരന്‍, കുഞ്ഞികൃഷ്ണന്‍, ജോസ്, കെ.എസ് നിധിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.പൊതുയോഗത്തിന് മുന്നോടിയായി പാമ്പറപ്പാനില്‍ നിന്ന്  നൂറു കണക്കിനാളുകള്‍ പങ്കെടുത്ത റാലി നീണ്ടു നോക്കിയില്‍  സമാപിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha