യൂത്ത് ലീഗ് - എം എസ് എഫ് ഫണ്ട് വെട്ടിപ്പില്‍ ലീഗ് നേതൃത്വം മൗനം വെടിയണം: യൂസഫ്‌ പടനിലം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കോഴിക്കോട് പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ വിദേശത്തുനിന്നുള്‍പ്പെടെ എത്ര പണം ലഭിച്ചെന്നോ എത്ര ചെലവാക്കിയെന്നോ വിശദീകരിക്കാന്‍ വെല്ലുവിളിച്ചവര്‍ തയ്യാറായില്ല. ഫണ്ട് തിരിമറി തെളിയിക്കുന്നവര്‍ക്ക് 1 കോടി ഇനാം പ്രഖ്യാപിച്ച യൂത്ത്‌ ലീഗിന്‌ ദേശീയ കമ്മിറ്റി നിലവിലില്ലാത്ത സ്ഥിതിയാണ്‌.

പ്രസിഡന്റ്‌ പാര്‍ട്ടിവിട്ടു . ജനറല്‍ സെക്രട്ടറി രാജിവച്ച്‌ വീട്ടിലിരിപ്പാണ്. വിദ്യാഭ്യാസ സഹായത്തിനായി എംഎസ്‌എഫ്‌ ദേശീയ കമ്മിറ്റി പിരിച്ച ഫണ്ടിലും വന്‍ ക്രമക്കേട്‌ നടന്നിട്ടുണ്ട്‌. ദേശീയ പ്രസിഡന്റ്‌ ടി പി അഷ്‌റഫലി പിരിച്ച പണം ദേശീയ കമ്മിറ്റിയുടെ ചെന്നൈയിലുള്ള ഐഒബി അക്കൗണ്ടില്‍ നിക്ഷേപിക്കാതെ നിലമ്ബൂരിലെ ആക്‌സിസ്‌ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ മാറ്റി സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു.

അതീവ ഗുരുതരമായ ഫണ്ട്‌ തിരിമറികളില്‍ ലീഗ്‌ നേതൃത്വം ഒന്നും മിണ്ടുന്നില്ല. എല്ലാവരും നിയമസഭാ സീറ്റിന് വേണ്ടിയുള്ള ഓട്ടത്തിലാണെന്നും യൂസഫ് പടനിലം പറഞ്ഞു.
ലീഗ് നേതൃത്വത്തിന്‍്റെ മൗനം നീതീകരിക്കാനാകില്ല.

ഈ നില തുടര്‍ന്നാല്‍ ലീഗിന്‌ കനത്ത തിരിച്ചടി ജനങ്ങള്‍ നല്‍കുമെന്നും യൂസഫ്‌ പടനിലം പറഞ്ഞു.‌ ‌ഇ ഡി ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ക്ക്‌ കത്വ - ഉന്നാവ് തിരിമറിയെപ്പറ്റി പരാതി നല്‍കിയിട്ടുണ്ട്‌. ഫണ്ട്‌ വെട്ടിപ്പില്‍ ത്വരിതാന്വേഷണം വേണമെന്നും യൂസഫ് ആവശ്യപ്പെട്ടു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha