കുവൈറ്റില്‍ സലൂണുകളിലും ക്ലബുകളിലും പരിശോധന; നിയമലംഘനങ്ങള്‍ കണ്ടെത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 14 March 2021

കുവൈറ്റില്‍ സലൂണുകളിലും ക്ലബുകളിലും പരിശോധന; നിയമലംഘനങ്ങള്‍ കണ്ടെത്തി

കുവൈറ്റ് സിറ്റി: കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കുവൈറ്റിലെ എല്ലാ ഗവര്‍ണറേറ്റുകളിലെയും സലൂണുകള്‍, ക്ലബുകള്‍ എന്നിവിടങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തി.

422 നിയമലംഘനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയതായി പരിശോധനാസംഘത്തിന്റെ മേധാവി ലെഫ്റ്റ്‌നന്റ് ജനറല്‍ ഹനാന്‍ അല്‍ മുഹമ്മദ് പറഞ്ഞു.കുവൈറ്റ് സിറ്റി: കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കുവൈറ്റിലെ എല്ലാ ഗവര്‍ണറേറ്റുകളിലെയും സലൂണുകള്‍, ക്ലബുകള്‍ എന്നിവിടങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തി.

സലൂണുകള്‍, സ്‌പോര്‍ട്‌സ്, ഹെല്‍ത്ത് ക്ലബുകള്‍ തുടങ്ങിയവയിടങ്ങളില്‍ ഉച്ചയോടെ ശക്തമായ തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സംഘം മുന്നറിയിപ്പ് നല്‍കി.

പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ ഇന്‍സ്‌പെക്ടര്‍മാര്‍, വാണിജ്യ മന്ത്രാലയ അധികൃതര്‍, കുവൈറ്റ് മുനിസിപ്പാലിറ്റി അധികൃതര്‍ തുടങ്ങിയവര്‍ പരിശോധനാസംഘത്തിലുണ്ടായിരുന്നുവെന്ന് ഒക്യുപേഷണല്‍ സേഫ്റ്റി വകുപ്പിലെ എഞ്ചിനീയര്‍ ഫാത്തിമ ഏദല്‍ മാലിക് പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog