പാലാ നഗരസഭയില്‍ കേരളാ കോണ്‍ഗ്രസ് എം-സി.പി.എം കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 31 March 2021

പാലാ നഗരസഭയില്‍ കേരളാ കോണ്‍ഗ്രസ് എം-സി.പി.എം കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി

പാലാ: നഗരസഭ യോഗത്തില്‍ ഭരണകക്ഷി കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൈയാങ്കളി. കേരളാ കോണ്‍ഗ്രസ് എം, സി.പി.എം കൗണ്‍സിലര്‍മാര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സ്റ്റാന്‍ഡിങ് കമ്മിറ്റി കൂടുന്നതിലെ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്.

പാലാ ടൗണില്‍ ഒാട്ടോ സ്റ്റാന്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിഷയം സി.പി.എം കൗണ്‍സിലറായ ബിജു പുളിക്കകണ്ടം നഗരസഭ യോഗത്തില്‍ ഉന്നയിച്ചിരുന്നു. ഇതിനെ കേരള കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജു പുന്നംപറമ്ബില്‍ എതിര്‍ക്കുകയായിരുന്നു.

തുടര്‍ന്ന് ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നു. കുറേ ദിവസമായി എല്‍.ഡി.എഫ് ഘടകകക്ഷികള്‍ക്കിടയില്‍ നിലനിന്ന തര്‍ക്കമാണ് പൊട്ടിത്തെറിയില്‍ എത്തിയത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog