ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താറുണ്ടോ? ഈ അഞ്ച് സുരക്ഷാ മാര്‍ഗങ്ങള്‍ ശ്രദ്ധിക്കൂ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 29 March 2021

ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താറുണ്ടോ? ഈ അഞ്ച് സുരക്ഷാ മാര്‍ഗങ്ങള്‍ ശ്രദ്ധിക്കൂ

സാങ്കേതിക വിദ്യയുടെ വളര്‍ച്ച മാറ്റങ്ങളുണ്ടാക്കാത്ത മേഖലകളുണ്ടോ? ഡിജിറ്റല്‍ പേയ്‌മെന്റ് മേഖലയും അതില്‍ നിന്നും വ്യത്യസ്തമല്ല. ഡിജിറ്റല്‍ പണമിടപാടുകള്‍ നമുക്ക് പുതിയ കാര്യമേയല്ല. എന്നാല്‍ കോവിഡ് രോഗ വ്യാപനം നമുക്കിടയിലുണ്ടാക്കിയ വലിയ മാറ്റങ്ങളിലൊന്ന് ഡിജിറ്റല്‍ പെയ്‌മെന്റുകളെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങി എന്നതാണ്. രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് നടത്തുന്നവാനുള്ള മാര്‍ഗങ്ങളായ യുപിഐ, ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡുകള്‍, മൊബൈല്‍ ബാങ്കിംഗ് തുടങ്ങിയവയുടെ ഇടപാടുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് കോവിഡ് കാലത്ത് ഉണ്ടായിരിക്കുന്നത്.

എളുപ്പവും ഏറെ സമയം ലാഭിക്കാവുന്നതുമായ പ്രക്രിയയാണ് ഡിജിറ്റല്‍ പണമിടപാടുകളെങ്കിലും സൈബര്‍ തട്ടിപ്പുകളുടെ എണ്ണം വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ഇത്തരം ഡിജിറ്റല്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുമ്ബോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.അശ്രദ്ധമായി ഇത്തരം ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നത് നമ്മുടെ അക്കൗണ്ടിലെ പണം നഷ്ടപ്പടുന്നതിന് വരെ കാരണമായേക്കാം.

ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുമ്ബോള്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.


കാര്‍ഡ് വിവരങ്ങള്‍ സേവ് ചെയ്യുന്നത് ഒഴിവാക്കാം
ഏറ്റവും അടിസ്ഥാനപരമായ ഒരു കാര്യമാണിത്. നിങ്ങള്‍ ഒരു ഓണ്‍ലൈന്‍ പണമിടപാട് നടത്തിക്കഴിഞ്ഞാല്‍ നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ്/ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ സേവ് ചെയ്യരുത്. എന്നാല്‍ മിക്കവരും വീണ്ടും ഇടപാടുകള്‍ നടത്തുമ്ബോള്‍ പ്രക്രിയ എളുപ്പമാകുന്നതിനായും വീണ്ടും വിവരങ്ങളെല്ലാം നല്‍കുന്ന സമയ ലാഭത്തിനായും കാര്‍ഡ് വിവരങ്ങള്‍ സേവ് ചെയ്ത് വയക്കും. എന്നാല്‍ നിങ്ങളുടെ കാര്‍ഡ് വിവരങ്ങള്‍ മോഷ്ടിക്കപ്പെടാതിരിക്കണമെങ്കില്‍ ഓരോ ഇടപാടുകള്‍ക്ക് ശേഷവും നല്‍കിയകാര്‍ഡ് വിവരങ്ങള്‍ നീക്കം ചെയ്യുന്നതാണ് നല്ലത്. കാര്‍ഡ് വിവരങ്ങള്‍ സേവ് ചെയ്ത് വയക്കുന്നത് നല്ല രീതിയല്ല.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog