ലോകസംഗീതത്തിലെ മലയാളി സാന്നിധ്യവും ഇഎംഐ മ്യൂസിക് വേള്‍ഡ് വൈഡിന്റെ സ്ഥാപക ചെയര്‍മാനുമായ ഭാസ്കര്‍ മേനോന്‍ അന്തരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കാലിഫോര്‍ണിയ: ലോകസംഗീതത്തെ മാറ്റിമറിച്ച ഇ.എം.ഐ. മ്യൂസിക് വേള്‍ഡ് വൈഡിന്റെ പ്രഥമ ചെയര്‍മാനും സിഇഒയുമായിരുന്ന മലയാളി ഭാസ്കര്‍ മേനോന്‍ (86) അന്തരിച്ചു.

കാലിഫോര്‍ണിയ ബെവെര്‍ലി ഹില്‍സിലെ വസതിയില്‍ വച്ച്‌ വ്യാഴാഴ്ചയായിരുന്നു അന്ത്യം. കേന്ദ്ര ഫിനാന്‍സ് സെക്രട്ടറിയായിരുന്ന കെ.ആര്‍.കെ മേനോന്റെയും സരസ്വതിയുടെയും മകനായി തിരുവനന്തപുരത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം.


ഓക്സ്ഫഡില്‍ നിന്നു മാസ്റ്റര്‍ ബിരുദം നേടിയശേഷം 1956 ല്‍ ലണ്ടനില്‍ ഇഎംഐയുടെ മാനേജ്മെന്റ് ട്രെയിനിയായി ചേര്‍ന്ന മേനോന്‍ 1964 ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തി എച്ച്‌എംവി റിക്കോര്‍ഡുകള്‍ നിര്‍മിക്കുന്ന ഗ്രാമഫോണ്‍ കമ്ബനി ഓഫ് ഇന്ത്യയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിിലോകപ്രശസ്ത ഇംഗ്ലീഷ് മ്യൂസിക് ബാന്‍ഡായ പിങ്ക് ഫ്ലോയ്ഡിനെ 'ദ ഡാര്‍ക്ക് സൈഡ് ഓഫ് ദ മൂണി'ലൂടെ 1973-ല്‍ അമേരിക്കയില്‍ ആസ്വാദകര്‍ക്കുമുമ്ബില്‍ അവതരിപ്പിക്കാനായതാണ് ഭാസ്കര്‍ മേനോന്‍ ലോകസംഗീതത്തിനു നല്‍കിയ വിലപ്പെട്ട സംഭാവനകളിലൊന്ന്


ബീറ്റില്‍സ്, റോളിങ് സ്റ്റോണ്‍, ക്വീന്‍, ഡേവിഡ് ബൗവീ, ടീനാ ടര്‍ണര്‍, ആന്‍ മ്യുറെ, ഡ്യുറാന്‍ ഡ്യുറാന്‍, കെന്നി റോജേഴ്‌സ് തുടങ്ങിയ പാശ്ചാത്യ സംഗീതലോകം അടക്കിവാണ അതിപ്രശസ്ത സംഗീതജ്ഞരുമൊത്തും ബാന്‍ഡുകളുമൊത്തും തന്റെ മൂന്നുപതിറ്റാണ്ടുകാലത്തെ സംഗീതജീവിതത്തില്‍ ഭാസ്കര്‍ പ്രവര്‍ത്തിച്ചു


1971-ല്‍ ലോസ്‌ ആഞ്ജലിസിലെത്തിയ അദ്ദേഹം 1978-ലാണ് ഇ.എം.ഐ. ചെയര്‍മാനാകുന്നത്. സംഗീതലോകത്തെ സംഭാവനകള്‍ക്കുള്ള അംഗീകാരമായി ഐ.എഫ്.പി.ഐ. 'മെഡല്‍ ഓഫ് ഓണര്‍' നല്‍കി ആദരിച്ചു. 1971-1990 വരെ അമേരിക്കന്‍ റെക്കോഡിങ് ഇന്‍ഡസ്ട്രി അസോസിയേഷന്‍ (ആര്‍.ഐ.എ.എ.) ഡയറക്ടറുമായിരുന്നു


സംഗീത വ്യവസായം ഉപേക്ഷിച്ച ശേഷം 1995 ല്‍ ഇന്റര്‍നാഷനല്‍ മീഡിയ ഇന്‍വെസ്റ്റ്‌മെന്റ്സ് എന്ന കമ്ബനി സ്ഥാപിച്ച്‌ വിവിധ മാധ്യമ സ്ഥാപനങ്ങളുടെ കണ്‍സല്‍റ്റന്റായി. പ്രശസ്ത ചിത്രകാരന്‍ കെ.സി. എസ് പണിക്കരുടെ മകള്‍ സുമിത്രയാണു ഭാര്യ. സിദ്ധാര്‍ഥ, വിഷ്ണു എന്നിവര്‍ മക്കളാണ്....

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha