ജസ്പ്രീത് ബുംറ വിവാഹിതനാകുന്നു; വധു സ്റ്റാര്‍ സ്‌പോര്‍ട്‌സ് അവതാരക സഞ്ജന - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 9 March 2021

ജസ്പ്രീത് ബുംറ വിവാഹിതനാകുന്നു; വധു സ്റ്റാര്‍ സ്‌പോര്‍ട്‌സ് അവതാരക സഞ്ജന

മുംബയ് : ഇന്ത്യന്‍ ക്രിക്കറ്റിലെ മുഖ്യ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ വിവാഹിതനാകുന്നു. മുന്‍ മോഡലും സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ പ്രധാന അവതാരകയുമായ സഞ്ജന ഗണേശാണ് വധു. വിവാഹം ഗോവയില്‍ ഉടന്‍ നടക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സഞ്ജനയെയും ബുംറയെയും ബന്ധപ്പെടുത്തി സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളിലും നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

വിവാഹവാര്‍ത്ത ബുംറയുടെയൊ സഞ്ജനയുടെയൊ ബന്ധുക്കള്‍ ഇതുവരെ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. മോഡലിംഗില്‍ കരിയര്‍ തുടങ്ങിയ സഞ്ജന 2014ല്‍ മിസ് ഇന്ത്യ ഫൈനലില്‍ എത്തിയിരുന്നു. മഹാരാഷ്ട്ര സ്വദേശിനിയായ സഞ്ജന എം ടിവിയിലെ സ്പ്‌ളിറ്റ്‌സ് വില്ല 7 പരിപാടിയിലും പങ്കെടുത്തിരുന്നു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog