ഒന്നാം നിലയില്‍നിന്നു വീണ തൊഴിലാളിയെ രക്ഷിച്ച യുവാവിന് ഊരാളുങ്കലില്‍ ജോലി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വടകര: കേരള ബാങ്കിന്റെ വടകര എടോടി ശാഖയുടെ ഒന്നാം നിലയില്‍നിന്നു തലകറങ്ങി താഴേക്കു വീണ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസറ്റി തൊഴിലാളിയെ മിന്നല്‍ വേഗത്തില്‍ പിടികൂടി അത്ഭുതകരമായി രക്ഷപ്പെടുത്തിയ യുവാവിന് സൊസൈറ്റിയില്‍ ജോലി നല്കും. വടകര കീഴല്‍ സ്വദേശി ബാബുരാജിനാണു ജോലി ലഭിക്കുക.

ചെങ്കല്‍ തൊഴിലാളിയായ ബാബുരാജിനെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഊരാളുങ്കല്‍ സൊസൈറ്റിയാസ്ഥാനത്തു നടന്ന ചടങ്ങില്‍ ബാബുരാജിന് ചെയര്‍മാന്‍ ഉപഹാരവും നല്കി.

ഈ മാസം 18-നാണ് സംഭവം. ഒന്നാം നിലയുടെ വരാന്തയുടെ കൈവരിയില്‍ ചാരി നില്ക്കുകയായിരുന്ന അരൂര്‍ സ്വദേശി നടുപ്പറമ്ബില്‍ ബിനു പൊടുന്നനെ പിന്നോട്ടു മറിയുകയായിരുന്നു.അടുത്തു നില്ക്കുകയായിരുന്ന ബാബുരാജ് മിന്നല്‍ വേഗത്തില്‍ ബിനുവിന്റെ കാലില്‍ മുറുകെ പിടിക്കുകയായിരുന്നു.

ഒരു കാലിലാണു പിടി കിട്ടിയത്. അതു വിടാതെ അടുത്ത കാലില്‍ക്കൂടി പിടിച്ചു. അവിടെയുണ്ടായിരുന്ന മറ്റ് ആളുകളും ബാങ്കിലെ ഗണ്‍ മാന്‍ വിനോദും സഹായത്തിനെത്തി. എല്ലാവരുംകൂടി ബിനുവിനെ വലിച്ചുകയറ്റി വരാന്തയില്‍ കിടത്തി. ആശുപത്രിയില്‍ എത്തിച്ച്‌ അടിയന്തരവൈദ്യശുശ്രൂഷയും ലഭ്യമാക്കി. സി.സി.റ്റി.വി.യില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ അതിവേഗം വൈറല്‍ ആകുകയായിരുന്നു.

യു.എല്‍.സി.സി.എസ്. വൈസ് ചെയര്‍മാന്‍ വി.കെ. അനന്തന്‍, ഡയറക്റ്റര്‍മാരായ സി. വല്‍സന്‍, എം.എം. സുരേന്ദ്രന്‍, പി. പ്രകാശന്‍, എം. പത്മനാഭന്‍, പി.കെ. സുരേഷ് ബാബു, കെ.ടി.കെ. അജി, കെ.ടി. രാജന്‍, മാനേജിങ് ഡയറക്റ്റര്‍ എസ്. ഷാജു, ജനറല്‍ മാനേജര്‍ കെ. പ്രവീണ്‍ കുമാര്‍, കെ.പി. ഷാബു എന്നിവര്‍ സംബന്ധിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha