നിലനിര്‍ത്തുമോ, തിരിച്ചുപിടിക്കുമോ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: മുന്നണികളെ മാറിമാറി വരിച്ച ചരിത്രമുള്ള അഴീക്കോട് ഇക്കുറിയും കടുത്ത പോരാട്ടമാണ് നടക്കുന്നത്. സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ യു.ഡി.എഫും രണ്ടുതവണയായി കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫും പതിനെട്ടടവുകളും പയറ്റുമ്ബോള്‍ പരമാവധി വോട്ട് സമാഹരിച്ച്‌ നേട്ടം കൊയ്യാന്‍ എന്‍.ഡി.എയും മുന്നില്‍ തന്നെയുണ്ട്.

ജനസ്വീകാര്യത കണക്കിലെടുത്ത് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിനെയാണ് എല്‍.ഡി.എഫ് ഇക്കുറി അഴീക്കോട്ട് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ അവ്യക്തകളുണ്ടായിരുന്നെങ്കിലും സിറ്റിംഗ് എം.എല്‍.എ ഷാജി തന്നെയാണ് ഇത്തവണയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി . ബി.ജെ.പിക്കായി മത്സരിക്കുന്നത് മുന്‍ ജില്ലാ പ്രസിഡന്റ് കെ.മണ്ഡലത്തിലെ എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് ചുമതല പി. ജയരാജനാണ്. സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ഇവിടെ എല്‍.ഡി.എഫ് പ്രചാരണം. മണ്ഡലത്തിലെ മുസ്ലിം ലീഗിലെ ആഭ്യന്തര പ്രശ്നം, കെ.എം ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസ്, അനധികൃത സ്വത്ത് സമ്ബാദന ആരോപണം തുടങ്ങിയ ഘടകങ്ങള്‍ ഇത്തവണ അനുകൂലമാവുമെന്നുമാണ് എല്‍.ഡി.എഫ് വിലയിരുത്തല്‍. ആദ്യ ഘട്ടത്തില്‍ പലരുടെയും പേര് ഉയര്‍ന്നുവെങ്കിലും മൂന്നാം തവണയും കെ.എം. ഷാജിക്ക് തന്നെ യു.ഡി.എഫില്‍ നറുക്കു വീഴുകയായിരുന്നു. ഷാജിക്ക് ഇത്തവണ മണ്ഡലത്തില്‍ ആത്മവിശ്വാസമില്ലെന്നാണ് എല്‍.ഡി.എഫിന്റെ ആരോപണം.

എന്നാല്‍ അഴീക്കോട് ഷാജി തന്നെ ജയിച്ചുവരുമെന്നാണ് യു.ഡി.എഫ് വാദം. 2011ല്‍ സി.പി.എമ്മിന്റെ സിറ്റിംഗ് എം.എല്‍.എ എം. പ്രകാശനെ 493 വോട്ടുകള്‍ക്കാണ് കെ.എം. ഷാജി പരാജയപ്പെടുത്തിയത്. മണ്ഡലത്തില്‍ നിന്നും വിജയിക്കുന്ന സി.പി.എമ്മുകാരനല്ലാത്ത രണ്ടാമത്തെ നേതാവായിരുന്നു കെ.എം ഷാജി. 1987ല്‍ സി.എം.പി രൂപീകരിച്ച എം.വി രാഘവനാണ് ആദ്യത്തേയാള്‍. 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 2287 വോട്ടിനാണ് ഷാജി എം.വി.നികേഷ് കുമാറിനെ തോല്‍പ്പിച്ചത്.

കഴിഞ്ഞ തിരഞ്ഞടുപ്പില്‍ ബി.ജെപി.ക്കായി മത്സരിച്ച എ.വി. കേശവന്‍ മണ്ഡലത്തില്‍ നിന്നും നേടിയത് 12580 വോട്ടായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത് 10,065 ആയി ഇടിഞ്ഞു. ബി.ജെ.പി ഇത്തവണ മണ്ഡലത്തില്‍ പിടിക്കുന്ന വോട്ടുകള്‍ നിര്‍ണ്ണായകമാവും

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha