വോട്ടു ചെയ്യൂ.ചെയ്യിക്കു; പ്രചരണ പരിപാടികളുമായി സ്വീപ്പ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കാസര്‍ഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യത്യസ്തങ്ങളായ ബോധവത്കരണ പരിപാടികളുമായി സ്വീപ്പ് പ്രവര്‍ത്തകര്‍. വോട്ടുചെയ്യൂ. വോട്ട് ചെയ്യിക്കു, എന്റെ വോട്ട് എന്റെ അഭിമാനം, ഭയമില്ലാതെ ഭാവി തീരുമാനിക്കാം തുടങ്ങിയ സന്ദേശം പ്രചരിപ്പിച്ച്‌ ജില്ലയില്‍ സ്വീപ്പ് പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ദീപം തെളിയിച്ച്‌ ജനാധിപത്യത്തിന്റെ വെളിച്ചം നാടാകെ പരത്തി. സെല്‍ഫി കോര്‍ണര്‍, ഒപ്പുമൂല, ബാനര്‍-ഹാഷ്ടാഗ് പ്രചരണം, കന്നി വോട്ട്-പൊന്ന് വോട്ട് പ്രചരണം, 'വോയ്സ് ഓഫ് ഡമോക്രസി', 'വിമണ്‍ ഇന്‍ പവര്‍', ലൈറ്റ് ആന്റ് സൗണ്ട് ഷോ, ഓര്‍മ്മക്കുറിപ്പ് എഴുത്ത് മത്സരം, 'പെയ്ന്റ് ഓഫ് മൈ വാള്‍', വീഡിയോ മത്സരം, പ്രസംഗ മത്സരം, റാലി, കലാ പരിപാടികള്‍, റോഡ് ഷോ, മാസ്‌ക് വിതരണം, ക്വിസ് മത്സരങ്ങള്‍, വാഹന പ്രചരണം തുടങ്ങി വിവിധതരം പ്രചരണ പരിപാടികളാണ് സ്വീപ്പിന്റെ ഭാഗമായി നടക്കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha