ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊന്നു; അറസ്റ്റ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം ആര്യനാട്  ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി. ആനാട് സ്വദേശി അരുണ്‍ (36) ആണ് കൊല്ലപ്പെട്ടത്. ഭാര്യ അഞ്ജുവും കാമുകന്‍ ശ്രീജുവും കസ്റ്റഡിയില്‍. ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. ശ്രീജുവിനെച്ചൊല്ലി അരുണും അഞ്ജുവും തമ്മിൽ കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇരുവരും പിരിഞ്ഞായിരുന്നു താമസം. അഞ്ജു വേറൊരു വീട്ടിലേക്കു താമസം മാറിയിരുന്നു. ഇന്നലെ രാത്രി അരുൺ ഈ വീട്ടിലെത്തി. അവിടെ ശ്രീജുവിനെ കണ്ടതോടെ തർക്കമുണ്ടാകുകയും തുടർന്ന് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. ശ്രീജുവിനേയും അഞ്ജുവിനേയും ചോദ്യം ചെയ്യുന്നു. ആരാണ് കുത്തിയതെന്നു വ്യക്തമായിട്ടില്ല. ഇരുവരും പറയുന്നത് താനാണ് കുത്തിയതെന്നാണ്. സംഭവം നടക്കുമ്പോൾ അഞ്ജുവിന്റെ മകൾ വീട്ടിലുണ്ടായിരുന്നു. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha