ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ മര്‍ദ്ദിച്ച്‌ സ്വര്‍ണ്ണവള കവര്‍ന്നയാള്‍ അറസ്റ്റില്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 13 March 2021

ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ മര്‍ദ്ദിച്ച്‌ സ്വര്‍ണ്ണവള കവര്‍ന്നയാള്‍ അറസ്റ്റില്‍

തളിപ്പറമ്ബ്: വൃദ്ധയെ മര്‍ദ്ദിച്ച്‌ അവശയാക്കി ഒരു പവന്‍ സ്വര്‍ണ വള അപഹരിച്ച സംഭവത്തില്‍ തേര്‍ത്തല്ലി സ്വദേശി സിബി വര്‍ഗീസിനെ (58) എടക്കോത്ത് വച്ച്‌ തളിപ്പറമ്ബ് എസ്.എച്ച്‌.ഒ വി.ജയകുമാര്‍ അറസ്റ്റ് ചെയ്തു.അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഒരു കവര്‍ ബിസ്ക്കറ്റുമായി ചാണോക്കുണ്ട് പുറത്തോട്ടില്‍ ഒറ്റക്ക് താമസിക്കുന്ന 71 കാരിയുടെ വീട്ടിലെത്തിയാണ് സിബി വര്‍ഗീസ് ആക്രമണവും മോഷണവും നടത്തിയത്.

പൊലീസ് സംഘം വീട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബിസ്ക്കറ്റ് കവര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് ഇത് പ്രതിയിലേക്കെത്താന്‍ സഹായകമായത്. ബേക്കറിയിലെ സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.സംഭവത്തിന് ശേഷം വയനാട്ടിലേക്ക് രക്ഷപ്പെട്ട പ്രതിയെ തേടി പൊലീസ് അവിടെ എത്തിയെങ്കിലും ഇയാള്‍ എടക്കോത്തേക്ക് രക്ഷപ്പെടുകയായിരുന്നു. ഇവിടെ വച്ചാണ് അറസ്റ്റ് ചെയ്തത്.

ഭാര്യയുമായി പിണങ്ങിക്കഴിയുന്ന സിബി വര്‍ഗീസിന് രണ്ട് പെണ്‍മക്കളുണ്ട്. മറ്റൊരു സ്ത്രീയൊടൊപ്പം താമസിച്ച്‌ വരികയായിരുന്നു ഇയാള്‍. വില്‍പ്പന നടത്തിയ സ്വര്‍ണവള പൊലീസ് കണ്ടെടുത്തു. സിബി യുടെ അക്രമത്തില്‍ പരിക്കേറ്റ വീട്ടമ്മ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog