കാത്തിരുപ്പിന് വിരാമമിട്ട് പാലാരിവട്ടം പാലം യാഥാര്‍ഥ്യമായി ; എല്‍ഡിഎഫ് സര്‍ക്കാറിന് അഭിവാദ്യങ്ങളുമായി ജനം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 7 March 2021

കാത്തിരുപ്പിന് വിരാമമിട്ട് പാലാരിവട്ടം പാലം യാഥാര്‍ഥ്യമായി ; എല്‍ഡിഎഫ് സര്‍ക്കാറിന് അഭിവാദ്യങ്ങളുമായി ജനം

പാലാരിവട്ടത്ത് പുതിയ പാലം ഗതാഗത യോഗ്യമായതോടെ കൊച്ചിയിലെ ജനങ്ങളും വലിയ സന്തോഷത്തിലാണ്. പാലം ഗതാഗതത്തിനായി തുറന്നു നല്‍കുന്ന വേളയില്‍ നിരവധി പേരാണ് എല്‍ഡിഎഫ് സര്‍ക്കാറിന് അഭിവാദ്യങ്ങളുമായി പാലത്തിനു സമീപം ഒത്തു ചേര്‍ന്നത്. തൊഴിലാളികളുടെയും സര്‍ക്കാറിന്റെയും ഇച്ചാ ശക്തി ഒന്നുകൊണ്ട് മാത്രമാണ് പാലം പണി പറഞ്ഞതിലും വേഗത്തില്‍ പൂര്‍ത്തികരിക്കാന്‍ സാധിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.

കൊച്ചിയുടെ അഴിയാകുരുക്കായിരുന്ന പാലാരിവട്ടത്തും പുതിയ പാലം യാഥാര്‍ത്ഥ്യമായ സന്തോഷത്തിലാണ് കൊച്ചിക്കാര്‍. മുന്‍പ് മണിക്കൂറികള്‍ നീണ്ട കടമ്ബയായിരുന്നു പാലാരിവട്ടമെങ്കില്‍ ഇന്ന് വാഹനങ്ങളുടെ ടോപ്പ് ഗിയറില്‍ യാത്ര സാധ്യമാകുന്ന ഇടമായി പാലാരിവട്ടം മാറിക്കഴിഞ്ഞു.ഇടതു സര്‍ക്കാറിന്റെ ഇച്ചാ ശക്തി ഒന്നു മാത്രമാണ് അഴിയാകുരുക്കായിരുന്ന ഈ നാല്‍ക്കവലയിലൂടെയുള്ള യാത്രയ്ക്ക് ഗതി വേഗം പകര്‍ന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

ഇടതു സര്‍ക്കാറിന്റെ ഇച്ചാ ശക്തിക്കൊപ്പം എടുത്തു പറയേണ്ടതാണ് പറഞ്ഞതിലും വേഗത്തില്‍ പാലം പണി പൂര്‍ത്തിയാക്കിയ തൊഴിലാളികളുടെ കരുത്ത്.

പുതുക്കി പണിത പാലം ഗതാഗതത്തിനായി തുറന്നു നല്‍കിയതോടെ ഇടതു സര്‍ക്കാറിന് അഭിവാദ്യങ്ങളര്‍പ്പിച്ച്‌ നിരവധി പേരാണ് പാലത്തില്‍ ഒത്തുകൂടിയത്. മുദ്രാവാക്യങ്ങളും വാഹന റാലിയുമെല്ലാമായി വലിയ ആഹ്ലാദത്തിലായിരുന്നു ജനങ്ങള്‍.
വീഹറ

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog