നസ്രിയയും ഓറിയോയും പിന്നെയും വൈറലായി; പക്ഷേ ഈ വട്ടത്തെ ഫര്‍ഹാന്‍ ഫാസിലിന്റെ കംമെന്റും പ്രേക്ഷക ശ്രദ്ധ നേടി; നസ്രിയയുടെ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വൈറല്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 12 March 2021

നസ്രിയയും ഓറിയോയും പിന്നെയും വൈറലായി; പക്ഷേ ഈ വട്ടത്തെ ഫര്‍ഹാന്‍ ഫാസിലിന്റെ കംമെന്റും പ്രേക്ഷക ശ്രദ്ധ നേടി; നസ്രിയയുടെ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വൈറല്‍

നസ്രിയ തന്റെ പ്രൊഫെഷണല്‍ ജീവിതം തുടങ്ങുന്നത് ഒരു ടെലിവിഷന്‍ ചാനലില്‍ അവതാരിക ആയിട്ടാണ്. പളുങ്ക് എന്ന ചിത്രത്തില്‍ ബാലതാരം ആയിട്ടാണ് അഭിനയ രംഗത്തേക്ക് ചുവടെടുത്തുവെക്കുന്നത്. അതിനു ശേഷം മാഡ് ഡാഡ് എന്ന ചിത്രത്തിലൂടെ നായികയായി വളര്‍ന്നു. ഫഹദ് ഫാസിലിനും നസ്രിയയ്ക്കുമൊപ്പം വാര്‍ത്തകളില്‍ നിറയാറുളള വളര്‍ത്തുനായയാണ് ഓറിയോ. വിവാഹ ശേഷം നസ്രിയയ്ക്ക് ഫഹദ് സമ്മാനിച്ചതാണ് ഓറിയോയെ. കുഞ്ഞിനെ പരിപാലിക്കുന്നത് പോലെയാണ് നടി ഓറിയോയെ കൊണ്ടുനടക്കാറുളളത്.

ഓറിയോയ്‌ക്കൊപ്പമുളള സ്‌നേഹനിമിഷങ്ങള്‍ പങ്കുവെച്ചുളള നസ്രിയയുടെ എറ്റവും പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ആറു ചിത്രങ്ങളാണ് ഒരു പോസ്റ്റ് ആക്കി താരം ഇട്ടിരുക്കുന്നത്. ഇതിനെക്കല്‍ ശ്രദ്ധ പോകുന്നത് ഭര്‍ത്താവ് ഫഹദിന്റെ അനിയന്‍ ഫര്‍ഹാന്റെ കംമെന്റാണ്. എന്റെ സുന്ദരനായ വലിയ കുട്ടി എന്നാണ് ചിത്രങ്ങള്‍ക്ക് നടി നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ഓറിയോയെ ലാളിക്കുന്ന ചിത്രങ്ങളാണ് ഇത്തവണ നസ്രിയ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നടിയുടെ അക്കൗണ്ട് എടുത്ത് നോക്കിയാല്‍ മുഴുവന്‍ ഓറിയോയിനെ ആണ് കാണാന്‍ സാധിക്കുന്നത്. നസ്രിയയുടെ ചിത്രങ്ങള്‍ക്ക് പിന്നാലെ ഫോട്ടോകളുടെ ക്രെഡിറ്റ് എവിടെയെന്ന് ചോദിച്ച്‌ ഫഹദിന്റെ അനിയന്‍ ഫര്‍ഹാന്‍ ഫാസില്‍ എത്തിയിരുന്നു. എവിടെ ഫോട്ടോ കടപ്പാട് എന്നായിരുന്നു ഫര്‍ഹാന്‍ കമന്റിട്ടത്. ഇതിന് മറുപടിയായി ഒരു ഇമോജിക്കൊപ്പം ബി ഐ എല്‍ അതായത് ബ്രദര്‍ ഇന്‍ ലോ എന്ന് നസ്രിയ കുറിച്ചു.

ഫഹദിനൊപ്പമുളള ചിത്രങ്ങള്‍ക്ക് പുറമെ ഓറിയോയ്‌ക്കൊപ്പമുളള ഫോട്ടോകളും നസ്രിയയുടെതായി എല്ലാവരും ഏറ്റെടുക്കാറുണ്ട്. അവതാരക, അഭിനേത്രി എന്നതിലുപരി നല്ല ഒരു ഗായിക കൂടിയാണ്. ഏതാനും ചിത്രങ്ങളില്‍ പിന്നണി ഗായികയിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് കൂടി ചുവടെടുത്തു വെച്ചിരിക്കുകയാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog