മാതാപിതാക്കളുടെ "സാത്താന്‍ സേവ" കൊണ്ടെത്തിച്ചത് മൂന്ന് വയസ്സുകാരിയുടെ ദാരുണാന്ത്യത്തില്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 11 March 2021

മാതാപിതാക്കളുടെ "സാത്താന്‍ സേവ" കൊണ്ടെത്തിച്ചത് മൂന്ന് വയസ്സുകാരിയുടെ ദാരുണാന്ത്യത്തില്‍


ഇക്കഴിഞ്ഞ ദിവസമാണ് അര്‍ജന്റീനയില്‍, മിയ വലെജോസ് എന്ന മൂന്നു വയസ്സുകാരി തന്റെ സുപ്രധാന അവയവങ്ങളിലുണ്ടായ അണുബാധയും ഇതിനെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതവും കാരണം ആശുപത്രിയില്‍ വച്ച്‌ മരണമടഞ്ഞത്. ഹൃദയത്തിലും ശ്വാസകോശത്തിലും വലിയ സൂചി കുത്തിത്തറച്ചതാണ് അണുബാധയ്ക്കു കാരണം. മാതാപിതാക്കള്‍ സാത്താന്‍ സേവ നടത്തിയതിനെത്തുടര്‍ന്നാകാം ഈ ദാരുണ മരണം സംഭവിച്ചതെന്ന് സംശയിക്കുന്നു. പോസ്റ്റ് മോര്‍ട്ടത്തില്‍, ഫോറന്‍സിക് അധികൃതര്‍ അവളുടെ ശരീരത്തില്‍ നിന്നും സൂചികള്‍ കണ്ടെടുത്തിട്ടുണ്ട്. 4 ഇഞ്ച് വലിപ്പമുള്ള ഫുട്ബോള്‍ തുന്നുന്ന സൂചിയാണ് കുഞ്ഞിന്റെ ഹൃദയത്തില്‍ തട്ടിയ രീതിയില്‍ കണ്ടെടുത്തത്. സംഭവത്തെത്തുടര്‍ന്ന് ക്വിറ്റിലിപി എന്ന ഗ്രാമത്തില്‍ നിന്നും മിയയുടെ, ഗര്‍ഭിണിയായ 20 വയസ്സുകാരി അമ്മയെയും 19 വയസ്സുള്ള രണ്ടാനച്ഛനെയും പോലീസ് അറസ്റ്റ് ചെയ്തു.ഇരുവരുടെയും പേര് വെളിപ്പെടുത്തിയിട്ടില്ല.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog