റോ​ഡു​പ​ണി പാതിവഴിയില്‌; പ്ര​തി​ഷേ​ധം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ആ​ല​ക്കോ​ട്: മ​ണ​ക്ക​ട​വ് റൂ​ട്ടി​ല്‍ മാ​മ്ബൊ​യി​ല്‍ ടൗ​ണി​നു സ​മീ​പം റോ​ഡ് പൊ​ള്ളി​ച്ച്‌ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യി​ട്ട് ആ​ഴ്ച​ക​ള്‍ പി​ന്നി​ട്ടു. പ്ര​ദേ‌​ശ​ത്തേ​ക്കു​ള്ള ബ​സ് സ​ര്‍​വീ​സു​ക​ളും മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. സ്ഥി​ര​മാ​യി ജോ​ലി​ക്കു പോ​കു​ന്ന​വ​രും വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി മ​ണ​ക്ക​ട​വ്, ആ​ല​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന​വ​ര്‍​ക്കും ഇ​പ്പോ​ള്‍ കി​ലോ​മീ​റ്റ​റു​ക​ള്‍ കാ​ല്‍​ന​ട ത​ന്നെ ശ​ര​ണം. റോ​ഡ് ക​യ​റ്റം കു​റ​ച്ച്‌ ടാ​ര്‍ ചെ​യ്യു​ന്ന​തി​നാ​യി ഏ​റെ​ക്കാ​ലം മു​മ്ബേ ക​രാ​റു ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ക​രാ​റു​കാ​ര​ന്‍റെ അ​നാ​സ്ഥ​മൂ​ലം പ​ണി നീ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.‌ തു​ട‌​ര്‍​ന്ന് വ​ള​രെ വൈ​കി ക​ഴി​ഞ്ഞ​മാ​സം പ​ണി​യാ​രം​ഭി​ച്ചെ​ങ്കി​ലും എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം പ്ര​വൃ​ത്തി ന​ട​ത്താ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധ​മു​യ​രു​ക​യും അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ടു​ക​യും ചെ​യ്തി​രു​ന്നു.‌ എ​ന്നാ​ല്‍ ക​രാ​റു​കാ​ര​ന്‍ റോ​ഡു​പ​ണി പാ​തി​യി​ല്‍ നി​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണ്.മു​ട​ങ്ങി​യ റോ​ഡു​പ​ണി എ​ത്ര​യും വേ​ഗം പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് മാ​മ്ബൊ​യി​ല്‍ പ​ബ്ലി​ക് ലൈ​ബ്ര​റി ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.‌ ബി​ജു ക​ണ​യി​ങ്ക​ല്‍, സു​നി​ല്‍ മു​ള​യ​ന്നൂ​ര്‍, ദേ​വ​സ്യാ​ച്ച​ന്‍ ക​ല​വ​നാ​ല്‍, അ​പ്പ​ച്ച​ന്‍ എ​ള​മ്ബാ​ശേ​രി​ല്‍, ബി​നു കു​രി​ശു​കു​ന്നേ​ല്‍, ബാ​ബു​മോ​ന്‍ എ​ല​വ​ന​പ്പാ​റ​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha