മണിനാദമില്ലാത്ത അഞ്ചാണ്ട്. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 6 March 2021

മണിനാദമില്ലാത്ത അഞ്ചാണ്ട്.

കലാഭവൻ മണി, ങ്യാഹ ഹാ.. നീണ്ട ഒരു ചിരി കൊണ്ട് മലയാളി മനസ്സുകളിൽ കയറിക്കൂടിയ പ്രിയനടൻ. അദ്ദേഹമില്ലാത്ത അഞ്ച് വർഷങ്ങളാണ് കടന്നു പോയത്. താരപരിവേഷമില്ലാതെ തികച്ചും സാധാരണക്കാരനായി ജീവിച്ച കലാഭവൻ മണിയെ ഓർക്കാത്തവരായിട്ടാരും ഉണ്ടാകില്ല. ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി, മിമിക്രി രംഗത്ത് ശ്രദ്ധേയനായി പിന്നീട് സിനിമയിലെത്തിയ മണി പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്ത് 'ഒരു പിടി നല്ല കഥാപാത്രങ്ങളെയും പ്രേക്ഷകന് സമ്മാനിച്ച് കൊണ്ടാണ് അദ്ദേഹം ഓർമ്മയായത്.അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കെ വയ്ക്കാത്ത മേഖലകൾ വളരെ കുറവ്. ചുരുക്കത്തിൽ സിനിമയിൽ ഓൾ റൗണ്ടറായിരുന്നു കലാഭവൻ മണി. ഹാസ്യനടനായിട്ടായിരുന്നു തുടക്കമെങ്കിലും വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. തമിഴ് ചിത്രങ്ങളിലും മണി ശ്രദ്ധേയമായ നിരവധി വേഷങ്ങൾ ചെയ്തു. നാടൻപാട്ടുകളുമായി സ്റ്റേജ് കൈയടക്കുമ്പോഴും മലയാളികൾക്കിടയിൽ താരപരിവേശമില്ലാതെ എന്നും ഒരു ചാലക്കുടിക്കാരൻ ചങ്ങാതിയായിരുന്നു മണി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog