പുന്നപ്ര വയലാർ രക്തസാക്ഷികളെ അപമാനിച്ചവർക്ക് മറുപടി തെരഞ്ഞെടുപ്പിൽ നൽകണം കെ കെ ഷൈലജ ടീച്ചർ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 25 March 2021

പുന്നപ്ര വയലാർ രക്തസാക്ഷികളെ അപമാനിച്ചവർക്ക് മറുപടി തെരഞ്ഞെടുപ്പിൽ നൽകണം കെ കെ ഷൈലജ ടീച്ചർ


പുന്നപ്ര വയലാർ രക്തസാക്ഷികളെ അപമാനിച്ചവർക്ക് തക്ക മറുപടി ഈ തെരഞ്ഞെടുപ്പിൽ നൽകണമെന്ന് ഷൈലജ ടീച്ചർ ചുനക്കരയിൽ പറഞ്ഞു. മാവേലിക്കര നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി എം എസ് അരുൺ കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം നടത്തിയ പൊതുസമ്മേളനം ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.എൽഡിഎഫ് സർക്കാർ നടക്കുന്നതേ പറയു, പറയുന്നത് നടത്തും. 600 ൽ 580 വാഗ്ദാനവും പൂർത്തീകരിച്ചാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 
പുന്നപ്ര വയലാർ രക്തസാക്ഷികളെ അപമാനിച്ചവർക്ക് തക്ക മറുപടി ഈ തെരഞ്ഞെടുപ്പിൽ നൽകണം. നാട്ടിലെ ജനങ്ങൾ ഈ സർക്കാരിനൊപ്പമുണ്ട്. കേരളത്തെ ദുരന്തത്തിൽ നിന്നും രക്ഷിക്കാൻ ചില്ലിക്കാശ് കൊടുക്കരുതെന്ന് പറയുന്ന ഒരു പ്രതിപക്ഷ നേതാവിന് ഈ നാടിനോട് എന്ത് കൂറാണുള്ളതെന്നും ഉദ്ഘാടന വേളയിൽ ഷൈലജ ടീച്ചർ പറഞ്ഞു. അഡ്വ. അശോക് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം കെ രാഘവൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ അഡ്വ ജി ഹരിശങ്കർ, കെ മധുസൂദനൻ, ജി രാജമ്മ, ആർ രാജേഷ് എംഎൽഎ, ബി ബിനു, ശ്രീകുമാർ, ബിനോസ് തോമസ് കണ്ണാട്ട് എന്നിവർ സംസാരിച്ചു. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog