ക്രൈംബ്രാഞ്ച് എഫ് ഐ ആര്‍ റദ്ദാക്കണം: ഇ ഡി ഹൈക്കോടതിയില്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 23 March 2021

ക്രൈംബ്രാഞ്ച് എഫ് ഐ ആര്‍ റദ്ദാക്കണം: ഇ ഡി ഹൈക്കോടതിയില്‍


ഇ​ഡി​ക്കെ​തി​രാ​യ ക്രൈം​ബ്രാ​ഞ്ച് കേ​സി​ന് പി​ന്നി​ല്‍ സ​ര്‍​ക്കാ​ര്‍ ഗൂ​ഢാ​ലോ​ച​ന നടന്നതായി ആ​രോ​പി​ച്ച്‌ ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി. സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നുവെന്നാണ് ആരോപണം.

ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗാമായാണ് പ്രതികളെ ചോദ്യം ചെയ്തത്. തങ്ങള്‍ക്ക് ഇതിന് അവകാശമുണ്ട്. ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി വേണമെന്നും ഇവര്‍ പറയുന്നു.

കേസ് സി ബി ഐക്ക് കൈമാറാണമെന്നും ഇവര്‍ ഹരജിയില്‍ ആവശ്യപ്പെടുന്നത്. ഇന്ന് തന്നെ ഹരജി പരിഗണിക്കണമെന്നാണ് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്.

മുഖ്യമന്ത്രിക്ക് എതിരെ മൊഴി നല്‍കാന്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ഇ ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതായ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നത്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ ജാമ്യം ലഭിക്കാമെന്ന് ഉദ്യോഗസ്ഥര്‍ സ്വപ്നക്ക് വാഗ്ദാനവും നല്‍കിയിരുന്നു. സ്വപ്നയെ ഇ ഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോള്‍ ദൃസാക്ഷികളായ പോലീസ് ഉദ്യോഗസ്ഥര്‍ ഇത് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നത്. ഇത് റദ്ദാക്കണമെന്നാണ് ഇപ്പോള്‍ ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog