താമരശ്ശേരി ചുരത്തിൽ നിയന്ത്രണവും കുറ്റ്യാടിയിൽ ഗതാഗതക്കുരുക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണങ്ങളെത്തുടര്‍ന്ന് കൂടുതല്‍ വാഹനങ്ങള്‍ കടന്നുപോകുന്ന കുറ്റ്യാടി ചുരത്തില്‍ അപകടങ്ങളും ഗതാഗതക്കുരുക്കും പതിവാകുന്നു. ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകളില്ലാത്തതാണ് അപകടങ്ങള്‍ കൂടുന്നതിന്റെ പ്രധാന കാരണം.
പലപ്പോഴും കുരുക്ക് ഒഴിവാക്കാന്‍ നാട്ടുകാര്‍ തന്നെ രംഗത്തിറങ്ങേണ്ട അവസ്ഥയാണ്. ചുരമിറങ്ങാന്‍ 10 വളവുകളും ചുരം അവസാനിച്ചാല്‍ മൂന്ന് കിലോമീറ്ററോളം ചെങ്കുത്തായ ഇറക്കവും പിന്നാലെ ആറ് വളവുകളുമുണ്ട്. ഡ്രൈവര്‍മാര്‍ക്ക് റോഡിന്റെ മുന്നോട്ടുള്ള ഗതി മനസിലാക്കാന്‍ ദിശാസൂചക ബോര്‍ഡുകളും അപകടസാധ്യതാ മുന്നറിയിപ്പും ആവശ്യമാണ്. എന്നാല്‍ ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ ചുരത്തില്‍ ഒരിടത്തുമില്ല.
ഗതാഗതക്കുരുക്ക് പതിവാകുന്നതിന് പിന്നാലെ കഴിഞ്ഞദിവസം മാത്രം ഏഴ് അപകടങ്ങളാണ് ചുരം റോഡിലുണ്ടായത്. അപകടത്തില്‍പ്പെട്ട ഒരു വാഹനത്തിന്റെ ഡ്രൈവറെ അഞ്ജാത സംഘം ആക്രമിച്ച് പണം കവരുന്ന അവസ്ഥയുമുണ്ടായി. വാഹനങ്ങളുടെ തിരക്ക് കൂടിയ സാഹചര്യത്തില്‍ അടിയന്തരമായി സിഗ്നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും താല്‍ക്കാലിക പൊലീസ് ഒൗട്ട്പോസ്റ്റ് അനുവദിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. രാത്രിയാത്രാ നിരോധനം ബാധിക്കാത്ത തരത്തില്‍ ബെംഗലൂരു യാത്ര സുഗമമാക്കാന്‍ കുറ്റ്യാടി ചുരം നിരവില്‍പുഴ റോഡ്, മാനന്തവാടി, കുട്ട, മൈസൂര്‍ റോഡ് നവീകരണ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യവും ശക്തമാണ്


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha