അന്യമതത്തിലെ പെണ്‍കുട്ടിയുമായി ബന്ധം : പതിനാലുകാരനെ ക്രൂരമായി കൊലപ്പെടുത്തി : സ്വകാര്യ അവയവങ്ങള്‍ മുറിച്ചെടുത്തു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 9 March 2021

അന്യമതത്തിലെ പെണ്‍കുട്ടിയുമായി ബന്ധം : പതിനാലുകാരനെ ക്രൂരമായി കൊലപ്പെടുത്തി : സ്വകാര്യ അവയവങ്ങള്‍ മുറിച്ചെടുത്തു

ബംഗളൂരു : കര്‍ണാടകയില്‍ ഏഴാം ക്ലാസുകാരനായ വിദ്യാര്‍ത്ഥിയെ ക്രൂരമായി കൊലപ്പെടുത്തി. മൂക്കും സ്വകാര്യ അവയവങ്ങളും മുറിച്ചെടുത്താണ് വിദ്യാര്‍ത്ഥിയെ അജ്ഞാത സംഘം കൊലപ്പെടുത്തിയത്. കര്‍ണാടകയിലെ നരിബോളി ജില്ലയിലാണ് സംഭവം. പതിനാലുകാരനായ മഹേഷ് കോലിയാണ് കൊല്ലപ്പെട്ടത്.

കൊറോണ ലോക്ഡൗണ്‍ കാരണം വീട്ടിലുണ്ടായിരുന്ന മഹേഷിനെ അഞ്ച് ദിവസം മുന്‍പാണ് കാണാതായത്. അന്വേഷണത്തിനായി പോലീസില്‍ പരാതി നല്‍കിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് ശനിയാഴ്ചയോടെ മൃതദേഹം ഭീമ നദിയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ചാക്കില്‍ കെട്ടിയ മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ സഹായത്തോടെയാണ് കുട്ടിയുടെ മൃതദേഹം തിരിച്ചറിഞ്ഞത്.മൂക്കും സ്വകാര്യ ഭാഗങ്ങളും മുറിച്ച്‌ മാറ്റിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ പല്ലുകളും പറിച്ചെടുത്തിരുന്നു. കൊലപ്പെടുത്തുന്നതിന് മുന്‍പ് കുട്ടിയെ നിര്‍ബന്ധിച്ച്‌ മദ്യം കുടിപ്പിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.

മഹേഷിന് മറ്റൊരു സമുദായത്തിലെ പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് സംശയമുള്ളതായി മഹേഷിന്റെ അമ്മ അറിയിച്ചു. അത് അറഞ്ഞ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളാകാം മഹേഷിനെ കൊലപ്പെടുത്തിയത് എന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog