നാട്ടുഗദ്ദിക കലാകാരന്‍മാര്‍ക്കൊപ്പം നൃത്തം ചെയ്ത് കലക്ടര്‍ അദീല അബ്ദുല്ല - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 17 March 2021

നാട്ടുഗദ്ദിക കലാകാരന്‍മാര്‍ക്കൊപ്പം നൃത്തം ചെയ്ത് കലക്ടര്‍ അദീല അബ്ദുല്ല

കല്‍പറ്റ: 'എന്റെ നാടിന് എന്റെ വോട്ട്, കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ ജനപങ്കാളിത്തം' എന്നീ സന്ദേശങ്ങളുമായി വോട്ട് വണ്ടി വയനാട് ജില്ലയില്‍ പര്യടനം തുടങ്ങി. നാടന്‍പാട്ടുകളും പരുന്താട്ടവും ഗദ്ദികയും കോര്‍ത്തിണക്കിയാണ് വോട്ടു വണ്ടിയുടെ ഗ്രാമാന്തരങ്ങളിലൂടെയുള്ള പ്രയാണം. ജനാധിപത്യ പ്രക്രിയയില്‍ നാടിനെയൊന്നാകെ ഭാഗമാക്കാനുള്ള സന്ദേശ പ്രചാരണമാണ് വോട്ടുവണ്ടിയിലൂടെ ലക്ഷ്യമിടുന്നത്.
എല്ലാവരും വോട്ടു ചെയ്യണമെന്ന ആഹ്വാനവുമായി പ്രയാണമാരംഭിച്ച വോട്ടു വണ്ടി ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല ഫഌഗ് ഓഫ് ചെയതു. ചെണ്ടകൊട്ടിയും ഗദ്ദിക കലാകാരന്‍മാര്‍ക്കൊപ്പം ചുവടുകള്‍വെച്ചും സ്വീപ്പ് പ്രചാരണ പ്രക്രിയയില്‍ നൃത്തം ചവിട്ടി ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ലയും പങ്ക് ചേര്‍ന്നുസുതാര്യമായും സുരക്ഷിതമായും നിര്‍വ്വഹിക്കപ്പെടുന്ന ജനാധി പത്യത്തിന്റെ ഉത്സവമായ തെരഞ്ഞെടുപ്പില്‍ ഏവരും പങ്കാളികളാകണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും മാതൃക പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കുന്നതിനായി തയ്യാറാക്കിയ സി വിജില്‍ ആപ്പിന്റെ സേവനവും ഉപയോഗപ്പെടുത്തണം. വരും ദിവസങ്ങ ളില്‍ കൂടുതല്‍ കലാകാരന്‍മാരും സാമൂഹ്യ പ്രവര്‍ത്തകരും വോട്ട് വണ്ടിയോടൊപ്പം അണിചേരുമെന്നും അവര്‍ പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog