സ്‌കൂട്ടര്‍ നിര്‍ത്തി അമ്മയുമായി റോഡരികില്‍ സംസാരിച്ചു നില്‍ക്കവെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു, യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 14 March 2021

സ്‌കൂട്ടര്‍ നിര്‍ത്തി അമ്മയുമായി റോഡരികില്‍ സംസാരിച്ചു നില്‍ക്കവെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു, യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു

കല്ലമ്ബലം : അമിത വേഗത്തില്‍ വന്ന ബസ് സ്കൂട്ടര്‍ യാത്രികനെ ഇടിച്ചു തെറിപ്പിച്ചു. സ്കൂട്ടര്‍ ബസിനടിയില്‍ കുരുങ്ങി എങ്കിലും യാത്രികന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കല്ലമ്ബലം വെയിലൂര്‍ സ്വദേശി സുരേഷാണ് രക്ഷപ്പെട്ടത്.

നിസ്സാര പരുക്കേറ്റ ഇദ്ദേഹം അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസം വൈകിട്ട് 4.30ന് കല്ലമ്ബലം ജംക്‌ഷനില്‍ ആറ്റിങ്ങല്‍ റോഡിലായിരുന്നു സംഭവം.

സ്കൂട്ടര്‍ യാത്രികന്‍ ബസ് സ്റ്റാന്‍ഡിനു സമീപത്ത് വാഹനം നിര്‍ത്തി മാതാവുമായി സംസാരിച്ചു നില്‍ക്കുമ്ബോള്‍ ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകുന്ന വര്‍ക്കല - ചിറയിന്‍കീഴ് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

തുടര്‍ന്ന് സുരേഷ് ഒരു വശത്തേക്ക് തെറിച്ചു വീണു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog