തര്‍ക്കങ്ങള്‍ തുടരവെ ആറ് സീറ്റില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 16 March 2021

തര്‍ക്കങ്ങള്‍ തുടരവെ ആറ് സീറ്റില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്

തിരുവനന്തപുരം> തര്ക്കങ്ങളും പ്രതിഷേധങ്ങളും തുടരവെ കോണ്ഗ്രസിന്റെ നിയമസഭ തെരഞ്ഞെടുപ്പിലേയ്ക്കുള്ള സ്ഥാനാര്ഥി പട്ടികയായി. മാര്ച്ച്‌ 14 ന് സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചപ്പോള് തര്ക്കം നിലനിന്ന ആറ് സീറ്റുകള് ഒഴിച്ചിട്ടിരുന്നു. ഇവിടെ സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചതോടെയാണ് പട്ടിക പൂര്ത്തിയായത്.

കല്പ്പറ്റ:അഡ്വ- ടി സിദ്ദീഖ്, നിലമ്ബൂര്: വി വി പ്രകാശ്, തവനൂര്; ഫിറോസ് കുന്നുംപറമ്ബില്, പട്ടാമ്ബി: റിയാസ് മുക്കോലി, കുണ്ടറ: പിസി വിഷുണുനാഥ്, വട്ടിയൂര്ക്കാവ്: വീണ നായര് എന്നിങ്ങനെയാണ് സ്ഥാനാര്ഥികള്. സ്ഥാനാര്ഥി പ്രഖ്യാപനത്തിന് പിന്നാലെ മഹിളാ കോണ്ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് പദവി രാജിവെച്ച്‌ കെപിസിസി ഓഫീസിന് മുന്നില് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog