തലശേരിയിലും ഗുരുവായൂരും പ്രവര്‍ത്തകര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും: കെ സുരേന്ദ്രന്‍
കണ്ണൂരാൻ വാർത്ത
തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രകടന പത്രിക തള്ളിയ തലശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് വോട്ട് ചെയ്യാനവസരമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.രണ്ടിടത്തും പ്രവര്‍ത്തകര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം ഉണ്ടാകും. ഒരു ധാരണയും രണ്ട് മണ്ഡലത്തിലും ഇല്ല. തെരഞ്ഞെടുപ്പിന് ഇനിയും ദിവസങ്ങളുണ്ട്. വ്യക്തമായ മാര്‍ഗനിര്‍ദേശം പാര്‍ട്ടി അണികള്‍ക്ക് നല്‍കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പത്രിക തള്ളിയത് വരണാധികാരികളുടെ അവിവേക തീരുമാനമാണ്. അഡ്ജസ്റ്റ് ചെയ്യണമെങ്കില്‍ ഗുരുവായൂരില്‍ എന്തിന് ചെയ്യണം. വേറെ എത്ര മണ്ഡലം ഉണ്ട്.
ഇത്തരം ആരോപണങ്ങളിലൊന്നും അടിസ്ഥാനമില്ല. സാങ്കേതിക പിഴവ് സംഭവിച്ചതെങ്ങനെയെന്ന് തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി അന്വേഷിക്കും. കോടതി വിധി, തെറ്റായ തീരുമാനത്തെ ന്യായീകരിക്കാന്‍ ഉപയോഗിക്കുകയാണ് ഉദ്യോഗസ്ഥരെന്നും സുരേന്ദ്രന്‍ പറഞ്ഞു.
 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത