ഭക്ഷ്യ കിറ്റും പെന്‍ഷനും മുടക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു -മുഖ്യമന്ത്രി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 25 March 2021

ഭക്ഷ്യ കിറ്റും പെന്‍ഷനും മുടക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു -മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്ഷ്യക്കിറ്റും ക്ഷേമ പെന്‍ഷനും മുടക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ട എന്ന് പറയാന്‍ യു.ഡി.എഫ് തയാറായിട്ടില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലെ അന്നം മുടക്കാന്‍ ഒരു മടിയുമില്ലാത്ത മാനസികാവസ്ഥ പ്രതിപക്ഷം ഇപ്പോഴും തുടരുന്നു. പ്രളയകാലത്ത് കേരളത്തിനുള്ള സഹായം മുടക്കാന്‍ ബി.ജെ.പിയോടൊപ്പമായിരുന്നു കോണ്‍ഗ്രസ്. ഇപ്പോള്‍ ഭക്ഷ്യക്കിറ്റും ക്ഷേമ പെന്‍ഷും മുടക്കാന്‍ ശ്രമിക്കുകയാണ്.

വിഷു കിറ്റ്, ഏപ്രില്‍ മേയ് മാസങ്ങളിലെ പെന്‍ഷന്‍ തുക എന്നിവ ഏപ്രില്‍ 6ന് മുമ്ബ് നല്‍കാനുള്ള തീരുമാനം പരാജയ ഭീതികൊണ്ടാണെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്.സ്കൂള്‍ കുട്ടികള്‍ക്കുള്ള അരി വിതരണം തടയണമെന്നും രമേശ് ചെന്നിത്തല ആവിശ്യപ്പെടുന്നു. മൊത്തത്തില്‍ ജനങ്ങളുടെ അന്നം മുടക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത് -മുഖ്യമന്ത്രി വിമര്‍ശിച്ചു.

വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ട എന്ന് പറയാന്‍ യു.ഡി.എഫ് തയാറായിട്ടില്ല. പ്രതിപക്ഷ നേതാവും അത് വ്യക്തമായി പ്രഖ്യാപിച്ചിട്ടില്ല. അതിനര്‍ത്ഥം ആര്‍.എസ്.എസിന്‍െറ സഹായം യു.ഡി.എഫ് പ്രതീക്ഷിക്കുന്നു എന്നാണ്.

പ്രകടന പത്രിക‍യില്‍ ബി.ജെ.പി പറയുന്നത് ജയിച്ചാല്‍ ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ തന്നെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ തീരുമാനമെടുക്കുമെന്നാണ്. കേരളത്തില്‍ സി.എ.എ നടപ്പാക്കില്ലെന്ന് നേരത്തെ തന്നെ എല്‍.ഡി.എഫ് പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്ബായാലും പിമ്ബായാലും ഞങ്ങള്‍ക്ക് ഒരേ വാക്കാണ്. ഇത് ബി.ജെ.പി നേതൃത്വം മനസ്സിലാക്കുന്നത് നല്ലതാണ്. ഒരു കരി നിയമത്തിനും വഴങ്ങിക്കൊടുക്കാന്‍ എല്‍.ഡി.എഫ് ഉദ്ദേശിച്ചിട്ടില്ല -മുഖ്യമന്ത്രി വ്യക്തമാക്കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog