മഞ്ചേശ്വരത്ത് ഇത്തവണയും അയാളുണ്ട്, കെ സുരേന്ദ്രന് വെല്ലുവിളി ഉയര്‍ത്തുന്ന ഒരെയൊരു സുന്ദര - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 March 2021

മഞ്ചേശ്വരത്ത് ഇത്തവണയും അയാളുണ്ട്, കെ സുരേന്ദ്രന് വെല്ലുവിളി ഉയര്‍ത്തുന്ന ഒരെയൊരു സുന്ദര

മഞ്ചേശ്വരം: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തലനാരിഴയ്‌ക്കാണ് കെ സുരേന്ദ്രന് മഞ്ചേശ്വരം നഷ്‌ടമായത്. വെറും 89 വേട്ടുകള്‍ക്കാണ് മുസ്ളിം ലീഗിന്റെ പിബി അബ്‌ദുള്‍ റസാഖിനോട് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. കപ്പിനും ചുണ്ടിനുമിടയില്‍ കെ സുരേന്ദ്രന് വിജയം അന്യമാക്കിയതിന് പിന്നില്‍ മറ്റൊരാള്‍ കൂടിയുണ്ട്. കെ സുരേന്ദ്ര എന്ന ബിഎസ്‌പി സ്ഥാര്‍നാര്‍ത്ഥി.

പേരിലെ സാമ്യത പോലും അനുകൂലമായി വന്നതോടെ കെ സുന്ദര നേടിയത് 467 വോട്ടുകളാണ്. ഐസ്‌ക്രിം ചിഹ്നത്തിലാണ് സുന്ദര മത്സരിച്ചത്. പേരിലെയും ചിഹ്നത്തിലേയും സാദൃശ്യം സുരേന്ദ്രനെ ചതിച്ചുവെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.

ഒന്നര വര്‍ഷം മുമ്ബ് നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന സുന്ദര ഇത്തവണ വീണ്ടും മഞ്ചേശ്വരത്ത് ബിഎസ്‌പി സ്ഥാനാര്‍ത്ഥിയായി രംഗത്തുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog