കടലിൽ പഞ്ഞിക്കെട്ടായി പരന്നൊഴുകുന്നു, ഒന്നര കിലോ ഭാരം; ജീവനെടുക്കുന്ന മാരകവിഷം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 23 March 2021

കടലിൽ പഞ്ഞിക്കെട്ടായി പരന്നൊഴുകുന്നു, ഒന്നര കിലോ ഭാരം; ജീവനെടുക്കുന്ന മാരകവിഷം

കണ്ണൂർ: കടലിൽ ഭീഷണിയായി ജെല്ലി ഫിഷുകൾ. ഒറ്റയ്ക്കും കൂട്ടമായും റെഡ്– വൈറ്റ് ജെല്ലി ഫിഷുകൾ തരാതരം പോലെ മത്സ്യത്തൊഴിലാളികൾക്കു തീർക്കുന്ന ദുരിതം ചെറുതല്ല. കണ്ണൂർ ജില്ലയിലെ പയ്യാമ്പലം, ആയിക്കര, അഴീക്കൽ, മാട്ടൂൽ തുടങ്ങി കടൽ മേഖലകളിലെല്ലാം ജെല്ലി ഫിഷുകൾ കടുത്ത പ്രതിസന്ധി തീർക്കുകയാണ്. വലയിൽ കുടുങ്ങുന്നതിനാൽ ഇവയുടെ സാന്നിധ്യമില്ലാത്ത ഇടങ്ങളിൽ പോയി മത്സ്യബന്ധനം നടത്തുകയാണ് മത്സ്യത്തൊഴിലാളികൾ. 
പഞ്ഞിക്കെട്ടായി പരന്നൊഴുകി 
കടലിൽ പഞ്ഞിക്കെട്ട് പോലെ ഒഴുകി നടക്കുന്ന ജെല്ലി ഫിഷുകൾ അപകടകാരികളാണ്. കാഴ്ചയിൽ സുന്ദരമെങ്കിലും വിഷവാഹകരാണ്. ഉടലും അതിൽ നിന്ന് താഴേക്ക് നീണ്ടു കിടക്കുന്ന കൂർത്ത അഗ്ര ഭാഗങ്ങളുമാണു ജെല്ലി ഫിഷിന്. മനുഷ്യന്റെ ഹൃദയം, നാഡി വ്യവസ്ഥ, ത്വക്കിലെ കോശങ്ങൾ എന്നിവയെ ഒരേ സമയം ആക്രമിക്കാൻ ശേഷിയുള്ള വിഷമാണ് ഇവയുടെത്. വളരെ വേഗത്തിൽ വ്യാപിക്കുന്ന വിഷമായതിനാൽ കടലിൽ കുത്തേറ്റ വ്യക്തിയെ കരയ്ക്കെത്തിക്കും മുൻപ് തന്നെ ഹൃദയാഘാതം സംഭവിക്കാം. രക്ഷപ്പെടുകയാണെങ്കിൽ ആഴ്ചകളോളം കടുത്ത ശരീര വേദന അനുഭവപ്പെടും. കണ്ണൂർ: കടലിൽ ഭീഷണിയായി ജെല്ലി ഫിഷുകൾ. ഒറ്റയ്ക്കും കൂട്ടമായും റെഡ്– വൈറ്റ് ജെല്ലി ഫിഷുകൾ തരാതരം പോലെ മത്സ്യത്തൊഴിലാളികൾക്കു തീർക്കുന്ന ദുരിതം ചെറുതല്ല. കണ്ണൂർ ജില്ലയിലെ പയ്യാമ്പലം, ആയിക്കര, അഴീക്കൽ, മാട്ടൂൽ തുടങ്ങി കടൽ മേഖലകളിലെല്ലാം ജെല്ലി ഫിഷുകൾ കടുത്ത പ്രതിസന്ധി തീർക്കുകയാണ്. വലയിൽ കുടുങ്ങുന്നതിനാൽ ഇവയുടെ സാന്നിധ്യമില്ലാത്ത ഇടങ്ങളിൽ പോയി മത്സ്യബന്ധനം നടത്തുകയാണ് മത്സ്യത്തൊഴിലാളികൾ. 
പഞ്ഞിക്കെട്ടായി പരന്നൊഴുകി 
കടലിൽ പഞ്ഞിക്കെട്ട് പോലെ ഒഴുകി നടക്കുന്ന ജെല്ലി ഫിഷുകൾ അപകടകാരികളാണ്. കാഴ്ചയിൽ സുന്ദരമെങ്കിലും വിഷവാഹകരാണ്. ഉടലും അതിൽ നിന്ന് താഴേക്ക് നീണ്ടു കിടക്കുന്ന കൂർത്ത അഗ്ര ഭാഗങ്ങളുമാണു ജെല്ലി ഫിഷിന്. മനുഷ്യന്റെ ഹൃദയം, നാഡി വ്യവസ്ഥ, ത്വക്കിലെ കോശങ്ങൾ എന്നിവയെ ഒരേ സമയം ആക്രമിക്കാൻ ശേഷിയുള്ള വിഷമാണ് ഇവയുടെത്. വളരെ വേഗത്തിൽ വ്യാപിക്കുന്ന വിഷമായതിനാൽ കടലിൽ കുത്തേറ്റ വ്യക്തിയെ കരയ്ക്കെത്തിക്കും മുൻപ് തന്നെ ഹൃദയാഘാതം സംഭവിക്കാം. രക്ഷപ്പെടുകയാണെങ്കിൽ ആഴ്ചകളോളം കടുത്ത ശരീര വേദന അനുഭവപ്പെടും. ഒന്നര കിലോ വരെ ഭാരം 
ഒന്നര കിലോ വരെയാണ് പൂർണ വളർച്ചയെത്തിയ ജല്ലി ഫിഷിന്റെ ഭാരം. ശരീരത്തിന് ചുറ്റുമാണു കണ്ണുകളുടെ സ്ഥാനം. ഈ കണ്ണുകളുടെ സഹായത്തോടെ 10 മീറ്റർ ദൂരത്തിലുള്ള ഇരകളെ ഇവയ്ക്ക് കാണാനാകും. ചെറു മത്സ്യങ്ങൾ, ചെമ്മീൻ, വിരകൾ എന്നിവയാണു ഇവയുടെ ഭക്ഷണം. പരമാവധി 2 വർഷം വരെയാണ് ആയുസ്സ്. പ്രാദേശികമായി പറയന്തല ചൊറി, കരിപ്പോട്ടി ചൊറി, കടൽ ചൊറി എന്നീ പേരുകളിൽ അറിയപ്പെടുന്ന ജെല്ലി ഫിഷ് ഭക്ഷ്യ യോഗ്യമല്ലെങ്കിലും ചൈനയിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്.
കാലവർഷത്തിനു ശേഷം നവംബർ, ഡിസംബർ മാസങ്ങളിലാണ് ജെല്ലി ഫിഷിനെ സാധാരണ കാണാറുള്ളത്. തൈസാനു സ്റ്റൊമറ്റിഡേ എന്ന കുടുംബത്തിൽപ്പെട്ട ഇതിന്റെ ശാസ്ത്രനാമം ക്രാംബിയോനെല്ല ഒർസിനി എന്നാണ്. കടലിൽ 10 മുതൽ 20 വരെ മാർ ആഴമുള്ള മേഖലയിൽ കഴിയുന്ന ഇവയെ കൂടുതലായി കാണുന്നത് ഓസ്‌ട്രേലിയയിലെ ബമാഗയിൽ ആണ്. ഭക്ഷ്യ യോഗ്യമല്ലാത്തതിനാലും കൂട്ടത്തോടെ വലയിൽ കയറിയാൽ വെള്ളം വാർ‌ന്നു പോകാതെ വല പൊട്ടിപ്പോകും എന്നതിനാലും കടലിൽ ഉപേക്ഷിക്കുകയാണ് പതിവ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog