വയനാട്ടിലെ നവജാതശിശുവിന്റെ മരണം ചികിത്സാപ്പിഴവ് മൂലമെന്ന് ബന്ധുക്കള്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 8 March 2021

വയനാട്ടിലെ നവജാതശിശുവിന്റെ മരണം ചികിത്സാപ്പിഴവ് മൂലമെന്ന് ബന്ധുക്കള്‍

വയനാട്ടില്‍ വീണ്ടും ശിശുമരണം. മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിയുടെ നവുജാതശിശു മരണപ്പെട്ടു.വാളാട് എടത്തന കോളനിയില്‍ താമസിച്ചുവരുന്ന വെള്ളമുണ്ട കോളിക്കണ്ടിവീട്ടില്‍ ബാലകൃഷ്ണന്‍-വിനീഷ ദമ്ബതികളുടെ കുഞ്ഞാണ് മരണപ്പെട്ടത്.വ്യാഴാഴ്ചയായിരുന്നു ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ശനിയാഴ്ച ഓപ്പറേഷനിലൂടെയാണ് കുട്ടിയെപുറത്തെടുത്തത്.എന്നാല്‍ ഓപ്പറേഷന്‍ നടത്തുന്നതിനുള്‍പ്പെടെ ഡോക്ടര്‍മാര്‍ കാണിച്ച അനാസ്ഥയും അശ്രദ്ധയും കാരണമാണ് കുട്ടി മരിക്കാനിടയായതെന്നാണ് ബന്ധുക്കളുടെ ആരോപണം.

ആശുപത്രിസൂപ്രണ്ടിനും മാനന്തവാടി പോലീസിലും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്ശിശുമരണനിരക്കില്‍ വലിയ കുറവുണ്ടായ കാലഘട്ടമാണ് ഈ കടന്നുപോകുന്നതെങ്കിലും ഇത്തരത്തിലുള്ള ചികിത്സാപ്പിഴവുകള്‍ പേടിപ്പെടുത്തുന്നുണ്ട് കേരളം ജനതയെ. പോഷകക്കുറവും മറ്റു മൂലം കഴിഞ്ഞ കാലഘട്ടങ്ങളില്‍ വലിയതോതിലുള്ള ശിശുമരണനിരക്കാണ് കേരളത്തില്‍ അടയാളപ്പെടുത്തിരുത്തിയിരുന്നത് ക്രമാതീതമായി അത് കുറയുന്നതിനിടയ്ക്കാണ് ഇത്തരത്തിലുള്ള അശ്രദ്ധകള്‍ ശ്രദ്ധിക്കപ്പെടുന്നത്. കുട്ടികള്‍ ദൈവത്തിന്റെ പ്രതീകങ്ങളാണ് അവരോടുള്ള എല്ലാവരുടെയും സമീപനങ്ങള്‍ മാറേണ്ടതുണ്ട്. കൃത്യമായ ചികിത്സ ലഭിക്കാതെ കുട്ടികള്‍ മരിക്കുന്ന അവസ്ഥ ഒരു സംസ്ഥാനത്തിന്റെ ഒരു രാജ്യത്തിലെ തന്നെ ഏറ്റവും വലിയ പ്രശ്നമാണ്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog