സൂക്ഷിക്കുക; ഈ മാസം തുടര്‍ച്ചയായ ദിവസങ്ങള്‍ ബാങ്കുകള്‍ സ്തംഭിക്കും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 8 March 2021

സൂക്ഷിക്കുക; ഈ മാസം തുടര്‍ച്ചയായ ദിവസങ്ങള്‍ ബാങ്കുകള്‍ സ്തംഭിക്കും

തൃ​ശൂ​ര്‍: ഈ ​മാ​സം നാ​ലു ദി​വ​സം ബാ​ങ്കു​ക​ള്‍ സ്തം​ഭി​ക്കും. 11ന് ​ശി​വ​രാ​ത്രി അ​വ​ധി​യും 13, 14 തീ​യ​തി​ക​ളി​ല്‍ ശ​നി, ഞാ​യ​ര്‍ അ​വ​ധി​ക​ളും 15, 16ന്​ ​ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്കും വ​രു​ന്ന​തി​നാ​ലാ​ണി​ത്. പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളു​ടെ സ്വ​കാ​ര്യ​വ​ത്​​ക​ര​ണ​ത്തി​നെ​തി​രെ ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ​യും ഓ​ഫി​സ​ര്‍​മാ​രു​ടെ​യും സം​ഘ​ട​ന​ക​ളും ജ​ന​റ​ല്‍ ഇ​ന്‍​ഷു​റ​ന്‍​സ് സ്വ​കാ​ര്യ​വ​ത്​​ക​ര​ണ​ത്തി​നും എ​ല്‍.​ഐ.​സി ഓ​ഹ​രി വി​ല്‍​പ​ന​ക്കു​മെ​തി​രെ ഇ​ന്‍​ഷു​റ​ന്‍​സ് മേ​ഖ​ല​യി​ലെ സം​ഘ​ട​ന​ക​ളു​മാ​ണ് പ​ണി​മു​ട​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച ജീ​വ​ന​ക്കാ​ര്‍ പ്ര​തി​ഷേ​ധ മാ​സ്ക്​ ധ​രി​ച്ച്‌ ജോ​ലി ചെ​യ്യും.
17ന് ​ജ​ന​റ​ല്‍ ഇ​ന്‍​ഷു​റ​ന്‍​സ് ജീ​വ​ന​ക്കാ​രും 18ന് ​എ​ല്‍.​ഐ.​സി ജീ​വ​ന​ക്കാ​രും പ​ണി​മു​ട​ക്കും. ബാ​ങ്ക് പ​ണി​മു​ട​ക്കി​െന്‍റ ഭാ​ഗ​മാ​യി 12ന് ​ജി​ല്ല- ടൗ​ണ്‍ ത​ല ധ​ര്‍​ണ​ക​ളും റാ​ലി​ക​ളും ന​ട​ക്കും.

എ.​ഐ.​ബി.​ഇ.​എ, എ.​ഐ.​ബി.​ഒ.​സി, എ​ന്‍.​സി.​ബി.​ഇ, എ.​ഐ.​ബി.​ഒ.​എ, ബി.​ഇ.​എ​ഫ്.​ഐ, ഐ.​എ​ന്‍.​ബി.​ഇ.​എ​ഫ്, ഐ.​എ​ന്‍.​ബി.​ഒ.​സി, എ​ന്‍.​ഒ.​ബി.​ഡ​ബ്ല്യു, എ​ന്‍.​ഒ.​ബി.​ഒ സം​ഘ​ട​ന​ക​ള​ട​ങ്ങു​ന്ന ഒ​മ്ബ​ത് യൂ​നി​യ​നു​ക​ളു​ടെ ദേ​ശീ​യ ഐ​ക്യ​വേ​ദി​യു​ടെ ആ​ഹ്വാ​ന​മ​നു​സ​രി​ച്ച്‌ പൊ​തു​മേ​ഖ​ല -സ്വ​കാ​ര്യ -വി​ദേ​ശ -ഗ്രാ​മീ​ണ ബാ​ങ്കു​ക​ളി​ലാ​ണ് പ​ണി​മു​ട​ക്ക്. ജ​ന​വി​രു​ദ്ധ പ​രി​ഷ്കാ​ര​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കാ​ത്ത​പ​ക്ഷം കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ യു​നൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​നി​യ​ന്‍ സം​സ്ഥാ​ന ക​ണ്‍​വീ​ന​ര്‍ സി.​ഡി. ജോ​സ​ന്‍ അ​റി​യി​ച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog