അന്നംമുടക്കിയ പ്രതിപക്ഷത്തിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതിവിധിയെന്നും തെറ്റ് ചെന്നിത്തല ഏറ്റുപറയണമെന്നും; കുതന്ത്രങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെന്നും മുഖ്യമന്ത്രി
കണ്ണൂരാൻ വാർത്ത
അന്നംമുടക്കിയ പ്രതിപക്ഷത്തിന് ലഭിച്ച തിരിച്ചടിയാണ് ഹൈകോടതിവിധിയെന്നും പ്രതിപക്ഷം പറ്റിയ അബദ്ധം തുറന്നുപറഞ്ഞ് തെറ്റുതിരുത്തുകയാണ് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തളിപ്പറമ്ബില്‍ എംവി ഗോവിന്ദന്‍ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പറ്റിയ അബദ്ധം പ്രതിപക്ഷ നേതാവ് തുറന്നുപറയാന്‍ തയ്യാറാവണമെന്നും ഇത്തരം കുതന്ത്രങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ കുതന്ത്രങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രതിപക്ഷം തയ്യാറാകുന്നില്ല എന്നാണ് അവര്‍ തന്നെ തെളിയിക്കുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ അതീവ പ്രാധാന്യത്തോടെയാണ് രാജ്യം കാണുന്നതെന്നും അതുകൊണ്ടുതന്നെ ദേശീയ പ്രാധാന്യം കൂടി തെരഞ്ഞെടുപ്പിന് കൈവരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞുമതനിരപേക്ഷതയെ തകര്‍ക്കാനുള്ള വലിയ ശ്രമം നടക്കുന്നു കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്. ആഗോളവല്‍ക്കരണ നയങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വളരെ വാശിയോടെ നടപ്പാക്കുകയാണെന്നും ഇത്‌ രാജ്യമൊട്ടുക്ക് വലിയ പ്രതിഷേധത്തിനും പ്രക്ഷോഭത്തിനും വഴിയൊരുക്കിെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം മാത്രമാണ് ആഗോളവല്‍ക്കരണ ഉദാരവത്കരണ നയങ്ങള്‍ക്കെതിരെ ബദല്‍ നയവുമായി രംഗത്തുവന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത